കൊച്ചി: കെടിയു വിസി നിയമനത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കൂടിയാലോചനയില്ലാതെയാണ് കെടിയു വിസിയെ നിയമിച്ചതെന്നും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കെടിയു വിസിയായി സിസി തോമസിനെ എങ്ങനെയാണ് കണ്ടെത്തിയതെന്ന് ചാന്‍സലറോട് ഹൈക്കോടതി ആരാഞ്ഞു. വിസിമാരോ പ്രോവിസിമാരോ ഉണ്ടായിരുന്നില്ലേയെന്ന് ചാന്‍സലറിനോട് കോടതി ചോദിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് യോഗ്യതയില്ലെന്നും ഇതോടെയാണ് സ്വന്തം നിലയില്‍ സിസ തോമസിനെ തെരഞ്ഞെടുത്തതെന്നും ചാന്‍സലര്‍ പറഞ്ഞു.