• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 26, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡിജി കേരളം: സ്‌കൂളിലെത്തുന്ന അമ്മമാരെ ഇ- സാക്ഷരരാക്കാൻ കുടുംബശ്രീ ബാലസഭാംഗങ്ങൾ

by Web Desk 04 - News Kerala 24
October 7, 2023 : 9:08 pm
in Kerala, News
Reading Time: 1 min read
0
A A
0
ഡിജി കേരളം: സ്‌കൂളിലെത്തുന്ന അമ്മമാരെ ഇ- സാക്ഷരരാക്കാൻ കുടുംബശ്രീ ബാലസഭാംഗങ്ങൾ

തിരുവനന്തപുരം > കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ ‘തിരികെ സ്‌കൂളിൽ’ കാമ്പയിന്റെ ഭാഗമായി ഒക്ടോബർ 8ന് സ്‌കൂളിലെത്തുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരതാ ബോധവത്കരണവുമായി ബാലസഭാംഗങ്ങളും രംഗത്ത്. കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കാൻ ലക്ഷ്യമിട്ട സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഡിജി കേരളം പദ്ധതിയുടെ ഭാഗമായാണ് ബാലസഭാംഗങ്ങൾ സംസ്ഥാനത്തുടനീളം വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

‘തിരികെ സ്‌കൂളിൽ’ കാമ്പയിന്റെ ഭാഗമായി അയൽക്കൂട്ട അംഗങ്ങൾക്കായി ക്ലാസ്സുകൾ നടത്തുന്ന സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക ബോധവത്കരണ പരിപാടികളാണ് ഇതിൽ പ്രധാനം. തിരികെ സ്‌കൂളിൽ കാമ്പയിന്റെ ഭാഗമായി ലക്ഷക്കണക്കിന് അയൽക്കൂട്ട അംഗങ്ങളാണ് സംസ്ഥാനത്തെ രണ്ടായിരത്തോളം സ്‌കൂളുകളിലായി എത്തുന്നത്.

ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിനുള്ളിൽ വരുന്ന 21 അവധി ദിവസങ്ങളിലായി 46 ലക്ഷം കുടുംബശ്രീ അംഗങ്ങളും ഒരുമിച്ചു ചേർന്നു കൊണ്ടുള്ള ബൃഹത്ത് കാമ്പയിനാണ് അയൽക്കൂട്ടാംഗങ്ങളുടെ ശാക്തീകരണത്തിനായി നടന്നു വരുന്നത്. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ മാത്രം ലക്ഷക്കണക്കിന് കുടുംബശ്രീ അംഗങ്ങളാണ് കാമ്പയിന്റെ ഭാഗമായത്. ഇവരെ ലക്ഷ്യമിട്ട് സംഘടിപ്പിച്ചിരിക്കുന്ന ബാലസഭാംഗങ്ങളുടെ കാമ്പയിൻ ഡിജിറ്റൽ സാക്ഷരതയെ കുറിച്ചുള്ള അവബോധത്തിന് മികച്ച വേദിയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കൂട്ടായ്മയായ ബാലസഭയിൽ സംസ്ഥാനത്ത് 31,612 യൂനിറ്റുകളിലായി 4,59,151 അംഗങ്ങളുണ്ട്. സംസ്ഥാനത്തെ മുഴുവൻ ബാലസഭകളും നാളത്തെ പരിപാടിയിൽ പങ്കുചേരും. ഇതിന് പുറമെ കുടുംബശ്രീ എഡിഎസ് (ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റി) അംഗത്തിന്റെ നേതൃത്വത്തിൽ വാർഡ്തലത്തിൽ ബാലസഭാംഗങ്ങൾ ഗൃഹസന്ദർശനം, ലഘുലേഖ വിതരണം തുടങ്ങിയവയും നടത്തും.

സമൂഹത്തിലെ എല്ലാ തുറയിലുമുള്ള ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കി ഡിജിറ്റൽ വേർതിരിവില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനാണ് ഡിജി കേരളം കാമ്പയിൻ ലക്ഷ്യമിടുന്നത്. വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങൾ എല്ലാവരിലേക്കും ഫലപ്രദമായി വ്യാപിപ്പിച്ച് അവരുടെ ശാക്തീകരണം ഉറപ്പാക്കാനും സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ അർഹരായവരിൽ എത്തിക്കാനും വികസന പദ്ധതികളിൽ പങ്കാളികളാക്കാനും പദ്ധതി വിഭാവന ചെയ്യുന്നു. ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത നേടാൻ എല്ലാ കുടുംബശ്രീ അംഗങ്ങളെയും ബോധവത്ക്കരിക്കാനുള്ള വിപുലമായ പ്രവർത്തങ്ങളുടെ ആദ്യപടിയാണ് ബാലസഭാംഗങ്ങളുടെ കാമ്പയിൻ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോഷണം ആരോപിച്ച് ദലിത് യുവതികളെ ജാതിയധിക്ഷേപം നടത്തി മർദ്ദിച്ചെന്ന്; സ്വർണാഭരണം കാണാതായ പരാതിയിലാണ് പൊലീസ് അതിരുവിട്ട് പെരുമാറിയത്

Next Post

കേരളീയം മെഗാ ഓൺലൈൻ ക്വിസ് 19ന്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കേരളീയം മെഗാ ഓൺലൈൻ ക്വിസ് 19ന്

കേരളീയം മെഗാ ഓൺലൈൻ ക്വിസ് 19ന്

തെരുവ് നായയുടെ കടിയേറ്റ് പത്ത് പേർ ആശുപത്രിയിൽ: സംഭവം പാലക്കാട് ആനക്കര പഞ്ചായത്തിൽ

തെരുവ് നായയുടെ കടിയേറ്റ് പത്ത് പേർ ആശുപത്രിയിൽ: സംഭവം പാലക്കാട് ആനക്കര പഞ്ചായത്തിൽ

30 കടന്നവര്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍…

30 കടന്നവര്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...

തക്കാളി പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇതറി‍ഞ്ഞോളൂ

തക്കാളി പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇതറി‍ഞ്ഞോളൂ

കറിവേപ്പില വെറുതെ കളയരുത്, നൽകും ഈ ​ഗുണങ്ങൾ

കറിവേപ്പില വെറുതെ കളയരുത്, നൽകും ഈ ​ഗുണങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021