ന്യൂഡൽഹി : ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി അർത്ഥവത്തും ഫലപ്രദവുമായ രീതിയിലാണ് ബിജെപി നേതാക്കൾ ഇടപെട്ടതെന്ന് ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. നീതി വാങ്ങി നൽകേണ്ടത് ബിജെപിയുടെ കടമയാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ ഇടപെടൽ. രാജീവ് ചന്ദ്രശേഖർ നിരന്തരം ഈ വിഷയത്തിൽ ആശയവിനിമയം നടത്തി. ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ കന്യാസ്ത്രീകൾക്കും പുരോഹിതന്മാർക്കും നേരെ സമാന സംഭവമുണ്ടായിട്ടുണ്ട്. അന്ന് കോൺഗ്രസോ മറ്റ് രാഷ്ട്രീയ പാർട്ടികളോ ഇടപെട്ടില്ല.
തൃശൂരിൽ കന്യാസ്ത്രീകൾ അറസ്റ്റിൽ ആയപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും പ്രവർത്തന സ്വാതന്ത്ര്യം വേണമെന്നാണ് ആഗ്രഹിക്കുന്നത്. മതസ്വാതന്ത്ര്യം ഉള്ളതുപോലെ മതസ്വാതന്ത്ര്യം ധ്വംസിക്കുമ്പോൾ പരാതി നൽകുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും എംപിമാർ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭരണാധികാരികളുമായോ കൂടിക്കാഴ്ച നടത്തിയില്ല. പരാതി നൽകിയാൽ പോലീസ് എഫ്ഐആർ ഇടും. ശരിയും തെറ്റും നിശ്ചയിക്കേണ്ടത് കോടതിയാമെന്നും കുമ്മനം പറഞ്ഞു.