ഭോപ്പാല്‍: കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കുഞ്ഞുകൂടി ചത്തു. നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റ പ്രസവിച്ച നാല് കുഞ്ഞുങ്ങളില്‍ അവശേഷിച്ച മൂന്നെണ്ണത്തിലൊന്നാണ് ചത്തത്. നേരത്തെ ഒരു കുഞ്ഞ് ചത്തിരുന്നു. അസുഖം ബാധിച്ചാണ് മരണം. നമീബിയയില്‍ നിന്ന് എത്തിച്ച ജ്വാല എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്. ആദ്യത്തെ കുഞ്ഞിന്റെ മരണം നിര്‍ജലീകരണം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
അതേസമയം ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ചതില്‍ മൂന്നാമത്തെ ചീറ്റയും കഴിഞ്ഞ ദിവസം ചത്തിരുന്നു. ദക്ഷ എന്നു പേരിട്ട പെണ്‍ ചീറ്റയാണ് കുനോ നാഷണല്‍ പാര്‍ക്കില്‍ ചത്തത്. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടി മാരകമായി മുറിവേറ്റതാണ് ചീറ്റയുടെ മരണ കാരണമായി പറഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച എട്ട് ചീറ്റകളില്‍ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു. ആ രണ്ട് ചീറ്റകളും അസുഖം ബാധിച്ചാണ് ചത്തത്.