കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ടു മാസത്തിനിടെ കുവൈത്തില്‍ നിന്ന് നാടുകടത്തിയത് 6,112 പ്രവാസികളെ. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് വിവിധ രാജ്യക്കാരായ ഇവരെ നാടുകടത്തിയത്.
ഒരാഴ്ചക്കിടെ 45 പേരെയാണ് താമസ, തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് അധികൃതര്‍ പിടികൂടിയത്. സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ ആറു വരെ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 43 സുരക്ഷാ ക്യാമ്പയിനുകളില്‍ ആകെ 585 പേരാണ് പിടിയിലായത്. സെപ്തംബറില്‍ 52 സുരക്ഷാ ക്യാമ്പയിനുകളില്‍ നിയമലംഘകരായ 204 പേരെയും അറസ്റ്റ് ചെയ്തു. ഓഗസ്റ്റില്‍ 3,451 പേരെയും സെപ്തംബറില്‍ 2,661 പ്രവാസികളെയുമാണ് കുവൈത്തില്‍ നിന്ന് നാടുകടത്തിയത്.