കുവൈത്ത് സിറ്റി : കുവൈത്ത് പ്രവാസി കണ്ണൂർ നടുവിൽ സ്വദേശി കരുന്തണ്ടി ബഷീർ (52) നിര്യാതനായി. ശുവൈഖ് ലണ്ടൻ സൂഖിൽ 23 വർഷമായി ജോലിചെയ്തു വരികയായിരുന്നു. അടുത്തിടെ ചികിത്സാർത്ഥം നാട്ടിൽ പോയതാണ്. തിങ്കളാഴ്ച രാവിലെയാണ് മരണം. കെ.കെ.എം.എ ജലീബ് ബ്രാഞ്ച് അംഗമായിരുന്നു. പിതാവ് : പരേതനായ റമദാൻ. മാതാവ് : ഹവ്വാ ഉമ്മ. ഭാര്യ : കെ.വി.നഫീസ. മക്കൾ : നവാസ്(കുവൈത്ത്), നദാ ഫാത്തിമ. സഹോദരങ്ങൾ : മുനീർ (കുവൈത്ത്), സീനത്ത്, ആമിന, ഹഫ്സത്ത്, ഫാത്തിമ, റംസീന