കൊച്ചി : സിപിഎമ്മിലേക്ക് തന്നെ സ്വാഗതം ചെയ്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി കോൺഗ്രസ് നേതാവ് കെ വി തോമസ്. രാഷ്ട്രീയ അഭയം നൽകുമെന്ന കോടിയേരിയുടെ പ്രസ്താവനയോടാണ് പ്രതികരണം. വീടില്ലാത്തവ൪ക്കാണ് അഭയം വേണ്ടത്. താനിപ്പോഴു൦ കോൺഗ്രസ് വീട്ടിലാണ്. സ്വന്തം വീട്ടിൽ നിൽക്കുന്നതിന് എന്തിന് അപമാനം തോന്നണമെന്നും കെ വിതോമസ് പറഞ്ഞു. കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ സംബന്ധിച്ച് തനിക്ക് യാതൊരു അറിവുമില്ല. തീരുമാനം എടുക്കേണ്ടത് പാർട്ടി അദ്ധ്യക്ഷയാണ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരണത്തിനില്ല. പദവികൾ എന്നത് മേശയും കസേരയുമാണ്. അത് മാറ്റി സ്റ്റൂൾ തന്നാലും കുഴപ്പമില്ല. തനിക്കു ജനങ്ങൾ തന്ന സ്ഥാനം പോലും എടുത്ത് മാറ്റിയവരാണ് അവർ. കണ്ണൂരിൽ കാല് കുത്തിയാൽ കാല് കാണില്ലെന്ന് പറഞ്ഞു. ഒന്നും സംഭവിച്ചില്ലല്ലോ എന്നും കെ വി തോമസ് പറഞ്ഞു.