കൊച്ചി : തൃക്കാക്കരയിൽ എൽഡിഎഫ് തോറ്റിട്ടില്ലെന്ന് കെ വി തോമസ്. കോൺഗ്രസ്സിന്റെ ഉരുക്കു കോട്ടയിൽ വോട്ട് കൂടിയത് വലിയ കാര്യമാണ്. സംഭവിച്ച വീഴ്ച സിപിഎം പരിശോധിക്കു൦. താൻ അവസരവാദിയാണ് എന്ന പ്രതീതി ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും കെ വി തോമസ് പറഞ്ഞു. കെ വി തോമസിനെ ഇറക്കിയിട്ടും വോട്ട് കിട്ടിയില്ലല്ലോ എന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിക്ക് മാത്രം വോട്ട് കിട്ടില്ലല്ലോ എന്നും കെ വി തോമസ് പറഞ്ഞു.
സിൽവർ ലൈൻ സ൦സ്ഥാനത്തിന് ആവശ്യമാണ്. തന്റെ നിലപാടിൽ മാറ്റമില്ല. തെരഞ്ഞെടുപ്പിൽ ഇതെങ്ങനെ ബാധിച്ചുവെന്നത് സിപിഎം പരിശോധിക്കു൦. താൻ ഇപ്പോഴും നെഹ്രൂവിയൻ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള കോൺഗ്രസ്സുകാരനാണ്, എൽ ഡി എഫിന്റെ ഭാഗമല്ല. ഒപ്പ൦ നിൽക്കാൻ സ്ഥാനങ്ങൾ ആവശ്യമില്ല.
സെബാസ്റ്റ്യൻ പോളിന്റെ പ്രസ്താവനയോട് പ്രതികരണത്തിനില്ല. തനിക്കെതിരെ നടക്കുന്നത് രൂക്ഷമായ സൈബർ ആക്രമണമാണ്. ഓരോരുത്തരും അതാത് നിലവാരം കാണിക്കുന്നു. എല്ലാവരു൦ ഈ രീതിയിൽ ആക്രമിക്കുന്നത് കാണുമ്പോൾ താൻ സ൦ഭവമാണല്ലോ എന്ന തോന്നലുണ്ട് എന്നും കെ വി തോമസ് പറഞ്ഞു.