• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ.വി തോമസിനുള്ള ഓണറേറിയം യുഡിഎഫ് സമരം കഴിഞ്ഞിട്ട് കൊടുത്താൽ മതിയെന്ന് ധനമന്ത്രി: ഫയൽ പിടിച്ചിട്ടു

by Web Desk 04 - News Kerala 24
February 14, 2023 : 3:12 pm
0
A A
0
കെ.വി തോമസിനുള്ള ഓണറേറിയം യുഡിഎഫ് സമരം കഴിഞ്ഞിട്ട് കൊടുത്താൽ മതിയെന്ന് ധനമന്ത്രി: ഫയൽ പിടിച്ചിട്ടു

തിരുവനന്തപുരം: ദില്ലിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട കെ.വി തോമസിന് ഓണറേറിയം അനുവദിച്ചു കൊണ്ടുള്ള ഫയൽ ധനവകുപ്പ് പിടിച്ചുവച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ നി‍‍ർദേശത്തെ തുടർന്നാണ് ഫയൽ പാസാക്കുന്നത് ധനവകുപ്പ് വൈകിപ്പിക്കുന്നതെന്നാണ് സൂചന. ബജറ്റിലെ ഇന്ധന നികുതി – സെസ് നി‍ർദേശങ്ങൾക്കെതിരെ യുഡിഎഫിൻ്റെ നേതൃത്വത്തിൽ രാപ്പകൽ സമരം നടന്നു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ കോൺഗ്രസ് വിട്ട് ഇടതുക്യാംപിലെത്തിയ കെ.വി തോമസിന് ഓണറേറിയം കൂടി അനുവദിച്ചു കൊടുത്താൽ പ്രതിപക്ഷം ഇതും ആയുധമാക്കിയേക്കും എന്നു മുൻകൂട്ടി കണ്ടാണ് ധനമന്ത്രി തത്കാലം ഫയൽ മടക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ കൂടി അഭിപ്രായം തേടിയ ശേഷം ഫയൽ പരിഗണിച്ചാൽ മതിയെന്നാണ് ധനമന്ത്രിയുടെ തീരുമാനമെന്നാണ് സൂചന.

ധനകാര്യവകുപ്പിലെ പല തരം ച‍ർച്ചകൾക്ക് ശേഷം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയുടെ മുന്നിലെത്തിയ ഫയലിൽ അന്തിമ അനുമതിക്കായി ധനമന്ത്രിയുടെ അഭിപ്രായം തേടി. ഈ ഘട്ടത്തിലാണ് ഓണറേറിയം ഉടൻ അനുവദിക്കേണ്ടതില്ലെന്ന കർശന നിലപാട് ധനമന്ത്രി സ്വീകരിച്ചത്. ഇതോടെ കെ.വി തോമസിന്റെ ഓണറേറിയം ഫയൽ മന്ത്രി ബാലഗോപാലിന് കൊടുക്കാതെ ധനകാര്യ എക്സ്പെൻഡിച്ചർ സെക്രട്ടറി സജ്ഞയ് കൗളിന് വിശ്വനാഥ് സിൻഹ മടക്കി നൽകി . ഫെബ്രുവരി 9 ന് ലഭിച്ച ഓണറേറിയം ഫയൽ എക്സ്പെൻഡിച്ചർ സെക്രട്ടറിയുടെ പരിഗണനയിലാണ് ഇപ്പോൾ ഉള്ളത്.

ദില്ലിയിൽ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമതിനായ കെ.വി തോമസ് തനിക്ക് ശമ്പളം വേണ്ടെന്നും പകരം ഓണറേറിയം അനുവദിച്ചാൽ മതിയെന്നും കാണിച്ച് സ‍ർക്കാരിന് കത്ത് നൽകിയിരുന്നു. തോമസിന്റെ കത്ത് പൊതുഭരണ വകുപ്പ് തുടർ നടപടിക്കായി ധനകാര്യ വകുപ്പിന് കൈമാറിയിരുന്നു. ബാലഗോപാൽ കേരള ബജറ്റ് അവതരിപ്പിച്ച അതേ ദിവസം ഓണറേറിയം നിശ്ചയിക്കാനുള്ള ഫയൽ ധനവകുപ്പിൽ തയ്യാറായിരുന്നു.

ധനവിനിയോഗ വിഭാഗം ഈ മാസം നാലിന് ധനവകുപ്പ് സെക്രട്ടറി സജ്ഞയ് കൗളിന് ഫയൽ കൈമാറി. കൗൾ പരിശോധന പൂർത്തിയാക്കി ഫെബ്രുവരി ഒൻപതിന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് അയച്ചു. തുടർന്നാണ് തനിക്ക് ഉടനെ ഫയൽ അയക്കണ്ടെന്ന മന്ത്രി ബാലഗോപാലിന്റെ നിർദ്ദേശം വന്നത്. ജനുവരി 18 ന് ചേർന്ന മന്ത്രിസഭായോഗമാണ് കെവി തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിക്കുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതൽ തനിക്ക് ഓണറേറിയം കിട്ടണമെന്നാണ് കെ.വി തോമസിൻ്റെ ഡിമാൻഡ്. പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കെ.വി തോമസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഞ്‌ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം; എലിവിഷം ഉള്ളില്‍ ചെന്നെന്ന് രാസ പരിശോധനാ ഫലം

Next Post

ഫെബ്രുവരി 28ന് മുമ്പ് എല്ലാ ബസുകളിലും കാമറ ഘടിപ്പിക്കണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഫെബ്രുവരി 28ന് മുമ്പ് എല്ലാ ബസുകളിലും കാമറ ഘടിപ്പിക്കണം

ഫെബ്രുവരി 28ന് മുമ്പ് എല്ലാ ബസുകളിലും കാമറ ഘടിപ്പിക്കണം

ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന് ജമാ അത്തെ ഇസ്ളാമി,ആള്‍ക്കൂട്ട ആക്രമണം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായി

ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന് ജമാ അത്തെ ഇസ്ളാമി,ആള്‍ക്കൂട്ട ആക്രമണം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായി

സംസ്ഥാനത്ത്‌ 10 സ്വീവേജ്‌ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി എം ബി രാജേഷ്‌

യുവാവിനെ തട്ടിക്കൊണ്ട് പോയി, കൊല്ലത്ത് കുപ്രസിദ്ധ ഗുണ്ട 'മംഗൾ പാണ്ഡേ' പിടിയില്‍

‘വാലന്‍റൈൻസ് ഡേ’യ്ക്ക് ‘സിംഗിള്‍’ ആണെന്നോര്‍ത്ത് സങ്കടപ്പെടല്ലേ; നാഗാലാൻഡ് മന്ത്രിയുടെ പോസ്റ്റ് വൈറല്‍

'വാലന്‍റൈൻസ് ഡേ'യ്ക്ക് 'സിംഗിള്‍' ആണെന്നോര്‍ത്ത് സങ്കടപ്പെടല്ലേ; നാഗാലാൻഡ് മന്ത്രിയുടെ പോസ്റ്റ് വൈറല്‍

മുഖക്കുരു പരിഹരിക്കാൻ പഴത്തൊലി; അറിയാം ഇക്കാര്യങ്ങള്‍…

മുഖക്കുരു പരിഹരിക്കാൻ പഴത്തൊലി; അറിയാം ഇക്കാര്യങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In