• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൽഹി ഓർഡിനൻസിനെ അവസരമാക്കാൻ പ്രതിപക്ഷം: എഎപി സുപ്രീംകോടതിയിലേയ്‌ക്ക്‌

by Web Desk 04 - News Kerala 24
May 21, 2023 : 8:22 pm
0
A A
0
ഡൽഹി ഓർഡിനൻസിനെ അവസരമാക്കാൻ പ്രതിപക്ഷം: എഎപി സുപ്രീംകോടതിയിലേയ്‌ക്ക്‌

ന്യൂഡൽഹി> തെരഞ്ഞെടുക്കപ്പെട്ട ഡൽഹി സർക്കാരിന്‌ നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി വിധി വെട്ടാൻ പ്രത്യേക ഓർഡിനൻസ്‌ പുറപ്പെടുവിച്ച കേന്ദ്ര നീക്കത്തെ പ്രതിപക്ഷ ഐക്യത്തിനായി ഉപയോഗിക്കാൻ കക്ഷികൾ. ഞായർ രാവിലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ ഡൽഹിയിലെത്തി കണ്ട ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ, കെജ്രിവാളിന്‌ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന്‌ അധികാരം എങ്ങനെ എടുത്തുകളയാനാകുമെന്ന്‌ ചോദിച്ച നിതീഷ്‌, കേന്ദ്ര നീക്കം ഭരണഘടന വിരുദ്ധമാണെന്നും ബിജെപിക്കെതിരെ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി അണിനിരത്തുമെന്നും മാധ്യമങ്ങളോട്‌ വ്യക്തമാക്കി. ഓർഡിനൻസ്‌ ബില്ലായി രാജ്യസഭയിൽ എത്തുമ്പോൾ ബിജെപി ഇതര കക്ഷികൾ ചേർന്ന്‌ പരാജയപ്പെടുത്തണമെന്ന്‌ കെജ്‌രിവാൾ അഭ്യർഥിച്ചു. ബിജെപി ഇതരകക്ഷികൾ ഒന്നിച്ചാൽ ബിൽ പരാജയപ്പെടും. അങ്ങനെ സംഭവിച്ചാൽ 2024ൽ ബിജെപി പരാജയപ്പെടുമെന്ന സന്ദേശം രാജ്യത്തിന്‌ നൽകാനാകും–-കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

ഓർഡിനൻസിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ വ്യക്തമാക്കിയ ഡൽഹി മുഖ്യമന്ത്രി ബിജെപിക്കെതിരെ തെരുവിൽ പോരാടുമെന്നും പ്രഖ്യാപിച്ചു. എല്ലാ ബിജെപി ഇതര കക്ഷി നേതാക്കളെയും വ്യക്തിപരമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. 23ന്‌ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കൊൽക്കത്തയിലെത്തി കാണുന്ന കെജ്‌രിവാൾ 23ന്‌ മുംബൈയിലെത്തി ശിവസേന നേതാവ്‌ ഉദ്ധവ്‌ താക്കറെയെ കാണും. 25ന്‌ എൻസിപി അധ്യക്ഷൻ ശരദ്‌ പവാറുമായും കൂടിക്കാഴ്‌ച നടത്തും.

അതേസമയം ഓർഡിനൻസിനെ രൂക്ഷമായി പ്രതിപക്ഷം വിമർശിച്ചു. ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തിന്‌ നേരേയുള്ള കടന്നാക്രമണമെന്ന്‌ സിപിഐ എം വിശേഷിപ്പിച്ചപ്പോൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കുള്ള മുന്നയിപ്പാണെന്ന്‌ ആർജെഡി വ്യക്തമാക്കി. ജനാധിപത്യത്തിന്റെ കൂട്ടക്കുരുതി നടത്തുന്ന ഓർഡിനൻസ്‌ പിൻവലിക്കണമെന്ന്‌ എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ ആവശ്യപ്പെട്ടു. കർണാടക വഴി കാട്ടിയെന്നും ഡൽഹി ഓർഡിൻസ്‌ ഉയർത്തെഴുന്നേൽക്കാനുള്ള ആഹ്വാനമാണെന്നും പിഡിപി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി പ്രതികരിച്ചു.

അതേസമയം ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ ഐക്യശ്രമങ്ങൾക്ക്‌ വീണ്ടും തുരങ്കം വെക്കുന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. ഷീല ദീക്ഷിതിന്റെ പാത പിന്തുടരാൻ കെജ്‌രിവാളിനെ ഉപദേശിച്ച അജയ്‌ മാക്കൻ, എഎപി മന്ത്രിമാർക്കെതിരെയുള്ള ഉദ്യോഗസ്ഥരുടെ പരാതിയിൽ അന്വേഷണം വേണമെന്നാണ്‌ ആവശ്യപ്പെട്ടത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രായിക്കര പാപ്പാന് ശേഷം വീണ്ടും ആനക്കഥ; കുങ്കിപ്പടയുമായി ടി എസ് സുരേഷ് ബാബു

Next Post

പാളത്തിൽ അറ്റകുറ്റപ്പണി, 15 ട്രെയിനുകൾ റദ്ദാക്കിയതോടെ വല‌ഞ്ഞ് ജനങ്ങൾ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പാളത്തിൽ അറ്റകുറ്റപ്പണി, 15 ട്രെയിനുകൾ റദ്ദാക്കിയതോടെ വല‌ഞ്ഞ് ജനങ്ങൾ

പാളത്തിൽ അറ്റകുറ്റപ്പണി, 15 ട്രെയിനുകൾ റദ്ദാക്കിയതോടെ വല‌ഞ്ഞ് ജനങ്ങൾ

2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ; നിലവിലുള്ളവ സെപ്‌തംബർ വരെ ഉപയോഗിക്കാം

2000 രൂപ നോട്ട്‌ കെഎസ്‌ആർടിസി സ്വീകരിക്കും

ഉപരാഷ്ട്രപതി കേരളത്തിൽ; നിയമസഭാ മന്ദിരം സിൽവർ ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യും

ഉപരാഷ്ട്രപതി കേരളത്തിൽ; നിയമസഭാ മന്ദിരം സിൽവർ ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യും

16കാരൻ നേരിട്ടത് ക്രൂരപീഡനം; പഞ്ചായത്ത് അംഗത്തിനെതിരെ പോക്സോ കേസ്, നടപടിയെടുത്ത് മുസ്‍ലിം ലീഗ്

16കാരൻ നേരിട്ടത് ക്രൂരപീഡനം; പഞ്ചായത്ത് അംഗത്തിനെതിരെ പോക്സോ കേസ്, നടപടിയെടുത്ത് മുസ്‍ലിം ലീഗ്

മുടികൊഴിച്ചിൽ അകറ്റാൻ കറിവേപ്പില മാജിക് ; ഉപയോ​ഗിക്കേണ്ട വിധം

മുടികൊഴിച്ചിൽ അകറ്റാൻ കറിവേപ്പില മാജിക് ; ഉപയോ​ഗിക്കേണ്ട വിധം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In