മംഗളൂരു: ഉഡുപ്പി, മംഗളൂരു മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ കൂട്ടത്തോടെ തിങ്കളാഴ്ച ഉത്തര കന്നടയിലേക്ക് യാത്രയായി. മംഗളൂരുവിലെ വിവിധ ഫാക്ടറികളിലെ തൊഴിലാളികൾ, വീട്ടുജോലി, ദിവസക്കൂലി എന്നിവയിൽ ഏർപ്പെട്ടവർ, ഉഡുപ്പിയിൽ മത്സ്യബന്ധനം നടത്തുന്നവർ തുടങ്ങി നിരവധിപേർ ഉത്തര കന്നടയിൽനിന്നുള്ളവരാണ്. ബസ് സ്റ്റാൻഡുകളിൽ ഈ വിഭാഗം യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെട്ടു.