പട്ന: ആർജെഡി നേതാവ് ലാലു യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ബുധനാഴ്ച ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയ ലാലു അബോധാവസ്ഥയിലാണ്. ലാലുവിന്റെ ശരീരത്തിനു ചലനശേഷി നഷ്ടമായെന്നും പേശികൾ സ്തംഭിച്ചിരിക്കുകയാണെന്നും മകൻ തേജസ്വി യാദവ് വെളിപ്പെടുത്തി.
വീഴ്ചയിൽ തോളെല്ല് പൊട്ടിയ ലാലു, പട്നയിൽ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരിക്കവെയാണ് വിദഗ്ധ ചികിൽസയ്ക്കായി കഴിഞ്ഞ ദിവസം എയിംസിലേക്കു മാറ്റിയത്. ലാലു യാദവിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്നും വേഗം വീട്ടിലേക്കു തിരിച്ചെത്തുമെന്നും പത്നി റാബ്റി ദേവി പ്രതീക്ഷ പ്രകടിപ്പിച്ചു.