പട്ന ∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സിംഗപ്പൂരിലേക്കു പോകും. സിംഗപ്പൂർ ആശുപത്രിയിൽ സെപ്റ്റംബർ 24നു പരിശോധന നിശ്ചയിച്ചിട്ടുണ്ടെന്നും യാത്രയ്ക്കായി പാസ്പോർട്ട് തിരിച്ചു നൽകണമെന്നും അപേക്ഷിച്ച്, ലാലു സിബിഐ പ്രത്യേക കോടതിയെ സമീപിച്ചു.
ലാലുവിന്റെ അപേക്ഷ 16നു കോടതി പരിഗണിക്കും. ലാലുവിന്റെ പാസ്പോർട്ട് കാലാവധി കഴിഞ്ഞിരുന്നത് പുതുക്കാനായി തിരിച്ചു വാങ്ങിയിരുന്നു. പുതുക്കിയ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷമാണു ചികിത്സാർഥമുള്ള യാത്രയ്ക്കായി അനുമതി തേടിയത്. സിംഗപ്പൂർ യാത്രയിൽ പത്നി റാബ്റി ദേവിയും മകൾ മിസ ഭാരതി എംപിയും ലാലുവിനെ അനുഗമിക്കും.