കൊച്ചി: കളമശേരി കിൻഫ്ര പാർക്കിലുള്ള നെസ്റ്റ് ഇലട്രോണിക് സിറ്റിയിൽ നിർമാണം നടക്കുന്നിടത്തുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരിച്ചു. രണ്ടു പേർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ. ഒരാൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു.
ബംഗാളിൽനിന്നുള്ള ഏഴ് അതിഥിത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണുനീക്കുമ്പോഴാണ് അപകടമുണ്ടായത്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.