ഷില്ലോങ് ∙ മേഘാലയയിലെ പൈന്തോർ ലാൻങ്ടെയിൻ ഗ്രാമത്തില്‍ കനത്തമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ നാലുപേർ ജീവനോടെ മണ്ണിനടിയിലായി. രാത്രിയിലായിരുന്നു ഉരുൾപൊട്ടലുണ്ടായത്. ഇരച്ചെത്തിയ മണ്ണ് ഇവരുടെ വീടിനെ മൂടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.പുലർച്ചെയാണു പ്രദേശവാസികൾ സംഭവം അറിയുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. 29 ഉം 25 ഉം വയസ്സുള്ള ദമ്പതികളും ഇവരുടെ അഞ്ചും മൂന്നും പ്രായമുള്ള മക്കളുമാണു മരിച്ചത്. നാലുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. സഹായധനമായി നാലുലക്ഷം രൂപ അടുത്തബന്ധുവിനു കൈമാറും.