മുംബൈ : വിഖ്യാത ഗായിക ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഒരുമാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഗായികയെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. നിരവധി പ്രമുഖര്‍ ലതാ മങ്കേഷ്കറിന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച് എത്തുന്ന സാഹചര്യം കൂടി പരിഗണിച്ച് ആശുപത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍, എംഎന്‍എസ് തലവന്‍ രാജ് താക്കറെ, സുപ്രിയാ സുലേ എംപി തുടങ്ങിയവര്‍ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. ജനുവരി 8നാണ് കൊവിഡ് ബാധിയെ തുടര്‍ന്ന് ലതാമങ്കേഷ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.