മുംബൈ : ഗായിക ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കോവിഡിനെത്തുടര്‍ന്ന് ഈ മാസം എട്ടിനാണ് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചു. 10 ദിവസത്തിനു ശേഷം കോവിഡ് ഐസിയുവില്‍ നിന്നു സാധാരണ ഐസിയുവിലേക്കു മാറ്റി.