തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിത എസ്.ഐയ്ക്കെതിരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമമെന്ന് പരാതി. വലിയതുറ എസ് ഐ അലീന സൈറസാണ് പരാതി നൽകിയത്. ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം വലിയ തുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ സമയം താമസിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കൈയേറ്റം ചെയ്തുവെന്നും, അസഭ്യം വിളിച്ചുവെന്നും മജിസ്ട്രേറ്റിന് എസ്.ഐ പരാതി നൽകി.