കൊച്ചി:എസ്ഡിപിഐ – യുഡിഎഫ് ബന്ധത്തിൽ വ്യക്തത വരുത്താതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത് എന്ന് സിപിഐഎം സംസ്ഥന സെക്രട്ടറി എംവി ഗോവിന്ദൻ. പരാജയത്തിന്റെ അളവ് കുറയ്ക്കാനാണ് കോൺഗ്രസ് തീവ്രവാദ ശക്തികളുമായി ചേരുന്നത് എന്ന് സിപിഐഎം ഇന്നലെ തന്നെ പറഞ്ഞിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. വളരെ ആസൂത്രിതമായി നടന്ന നീക്കമായിരുന്നു എസ്ഡിപിഐ – യുഡിഎഫ് ബന്ധം. സിപിഐഎം – എസ്ഡിപിഐ ചർച്ച നടന്നിട്ടില്ല. സിപിഐഎമ്മിന് എസ്ഡിപിഐ ബന്ധമില്ല. ചില മാധ്യമങ്ങൾ വസ്തുതവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. പിഡിപി വർഗീയ സംഘടനയല്ല. സിപിഐഎമ്മിന് പിഡിപി പിന്തുണ അറിയിക്കുമ്പോൾ പ്രതികരിക്കാം. പാനൂരിലെ സ്ഫോടനത്തിനു പിന്നിൽ സിപിഐഎം പ്രവർത്തകനല്ല. പാർട്ടി മുൻപേ ഇത് തള്ളിപ്പറഞ്ഞതാണ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമികളുടെ വോട്ട് സംബന്ധിച്ചും അങ്ങിനെ ഒരു വിഷയം വരുമ്പോൾ പ്രതികരിക്കാം.
നിങ്ങളുട വോട്ട് വേണ്ട എന്ന് ഒന്നാമത്തെ ശ്വാസത്തിൽ പറയുന്നു. രണ്ടാമത്തെ ശ്വാസത്തിൽ എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് പറയുന്നു. ആസൂത്രിതമായാണ് എസ്ഡിപിഐയുമായി കോൺഗ്രസ് കൂട്ടുകൂടിയിരിക്കുന്നത്. കോൺഗ്രസ് പ്രകടന പത്രികയിൽ സിഎഎയെപ്പറ്റി പരാമർശം ഇല്ല. ഇതോടെ സിഎഎ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമായി എന്നും അദ്ദേഹം പറഞ്ഞു.