തിരുവനന്തപുരം : ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ ഇന്നലെ ഒപ്പിടാൻ വിസമ്മതിച്ചത് മൂലമുണ്ടായത് കടുത്ത അനിശ്ചിതത്വമായിരുന്നു. ഒടുവില്‍ ഗവര്‍ണ്ണറെ വിമര്‍ശിച്ച പൊതുഭരണ പ്രിൻസിപ്പല്‍ സെക്രട്ടറിയെ മാറ്റിയാണ് സര്‍ക്കാര്‍ അനുനയത്തിലെത്തിയത്. അതേസമയം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷൻ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ഉന്നയിച്ച പ്രശ്നം ഇപ്പോഴും ബാക്കിയാണ്. ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലെ ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം സഭയില്‍ ആരോപണം ഉന്നയിക്കാൻ സാധ്യതയുണ്ട്. സര്‍ക്കാര്‍ ഇനി നടപ്പാക്കാൻ പോകുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കും നയപ്രഖ്യാപന പ്രഖ്യാപന പ്രസംഗം. സില്‍വര്‍ലൈനുമായി മുന്നോട്ട്പോകുമെന്ന പ്രഖ്യാപനം ഉണ്ടാകും. കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങളും ഉണ്ടാകാം. ഒന്‍പത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. മാര്‍ച്ച് 11 നാണ് ബജറ്റ്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനൻസ്, കെഎസ്ഇബി വിവാദം ഗവര്‍ണ്ണര്‍ – സര്‍ക്കാര്‍ തര്‍ക്കം എന്നിവയൊക്കെ നിയമസഭയില്‍ വലിയ ചര്‍ച്ചയാകും.
നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവയ്ക്കാനുള്ള അനുനയ ചർച്ചക്കിടെ രാജ് ഭവനിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്നു നിലപാടെടുത്ത ഗവർണർ ചില കാര്യങ്ങളിൽ വ്യക്തവേണണെന്ന നിലപാടെടുത്തോടെ മുഖ്യമന്ത്രി നേരിട്ടെത്തി. ഒരു മണിയോടെ രാജ് ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവർണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. ഗവർണർ ഭരണഘടന ബാധ്യത നിർവ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതൽ സ്വീകരിച്ചത്. അഡീ.പിഎക്ക് നിയമന ശുപാർശ അംഗീകരിച്ച ശേഷം തൻെറ ഓഫീസിന് സർക്കാർ നൽകിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന ഗവർണർ തുറന്നിടിച്ചു. നിയമനത്തിൻെറ വഴികള്‍ എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് ഗവര്‍ണര്‍ കടന്നു. പാർട്ടി കേഡർമാരെ വളർത്താൻ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതുള്ള നിയമനവും പെഷനുമെന്ന് ഗവർണർ പറഞ്ഞു.
പേഴ്സണ്‍ർ സ്റ്റാഫ് നിയമനങ്ങളിൽ ചടർച്ച നടത്താമെന്നായി മുഖ്യമന്ത്രി. ചർച്ചയല്ല തീരുമാനമ വേണമെന്ന് ഗവർണർ നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതമായി കൂട്ടിക്കുഴക്കരുതെന്ന് മുഖ്യമന്ത്രിയും നിലപാടെുത്തോടെ ശബ്ദമുയർന്നു. ഒടുവിൽ പേഴ്സണൽ സ്റ്റാഫ് വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയിറങ്ങി. രാജ് ഭവനിലും എകെജി സെൻറിലും തിരിക്കിട്ട ചർച്ചകള്‍. ഒടുവിൽ ഗർണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ് ഭവനെ അറിയിച്ച് പ്രശ്നം തണുപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു.