• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ജലദോഷവും ചുമയും വരാതെ നോക്കാം; ഇതിനായി ചെയ്യേണ്ടത്…

by Web Desk 06 - News Kerala 24
January 25, 2023 : 10:25 pm
0
A A
0
മഞ്ഞുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ കിടിലന്‍ പാനീയം; വേണ്ടത് രണ്ട് ചേരുവകള്‍ മാത്രം!

ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങളെല്ലാം മിക്കവാറും സീസണലായി തന്നെ വരുന്നവയാണ്. പ്രത്യേകിച്ച് മഞ്ഞുകാലത്തും,കാലാവസ്ഥ മാറുമ്പോഴുമാണ് ഇങ്ങനെയുള്ള അണുബാധകളെല്ലാം പതിവാകുന്നത്. ഇവയെ പൂര്‍ണമായി പ്രതിരോധിക്കാൻ നമുക്ക് സാധിക്കില്ലെങ്കില്‍ പോലും ജീവിതരീതികളിലൂടെ ഒരളവ് വരെ തടയാൻ നമുക്ക് സാധിക്കും.

രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് സീസണലായ അണുബാധകളുണ്ടാകുന്നത്. അതിനാല്‍ തന്നെ ഈ ഘട്ടത്തില്‍ പ്രതിരോധശേഷി മെച്ചപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്. ഇതിന് ഭക്ഷണത്തില്‍ തന്നെയാണ് ഊന്നല്‍ നല്‍കേണ്ടത്. ഇത്തരത്തില്‍ മഞ്ഞുകാലത്ത് ജലദോഷം – ചുമ പോലുള്ള പ്രശ്നങ്ങള്‍ പിടിപെടാതിരിക്കാൻ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായകമായിട്ടുള്ള ചില ഭക്ഷണ-പാനീയങ്ങള്‍ ഏതെല്ലാമാണെന്നാണ് ഇനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

ഹെര്‍ബല്‍ ചായകള്‍ അഥവാ ഗ്രീൻ ടീ, ചമ്മോമില്‍ ടീ എന്നിവ പോലുളള പാനീയങ്ങള്‍ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകമാണ്. സാധാരണനിലയില്‍ ചായയും കാപ്പിയും കഴിക്കുന്നതിന് പകരം മഞ്ഞുകാലത്ത് ഹെര്‍ബല്‍ ചായകള്‍ പതിവാക്കാം.

രണ്ട്…

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. വൈറ്റമിൻ-സിയുടെ നല്ലൊരു സ്രോതസാണ് നെല്ലിക്ക. അതിനാല്‍ തന്നെ ഇത് പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഇതിന് പുറമെ ധാരാളം ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളുമെല്ലാം നെല്ലിക്കയ ഏറെ സമ്പന്നമാക്കുന്നു.

മൂന്ന്…

പലവിധത്തിലുള്ള ധാന്യങ്ങളും ഇതുപോലെ സീസണല്‍ അണുബാധകളെ ചെറുക്കുന്നതിന്‍റെ ഭാഗമായി തെരഞ്ഞെടുക്കുന്ന ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. ഓട്ട്സ് ഇത്തരത്തില്‍ പതിവായി കഴിക്കാവുന്ന ഒന്നാണ്. അതുപോലെ ബജ്‍റയും കഴിക്കുന്നത് നല്ലതാണ്.

നാല്…

ബീറ്റ്റൂട്ടും ഇത്തരത്തില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. വൈറ്റമിൻ-ബികള്‍, അയേണ്‍, ഫോളേറ്റ്, വൈറ്റമിൻ-സി, കാര്‍ബ് എന്നിവയുടെയെല്ലാം സ്രോതസാണ് ബീറ്റ്റൂട്ട്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ഒപ്പം തന്നെ പലതരത്തില്‍ ആരോഗ്യത്തെ ഗുണകരമായി സ്വാധീനിക്കുകയും ചെയ്യുന്നു.

അഞ്ച്…

മിക്ക വീടുകളിലും പതിവായി ഉപയോഗിക്കുന്നൊരു ചേരുവയാണ് നെയ്. നെയ്യും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ നല്ലൊരു മാര്‍ഗമാണ്. ആന്‍റി-ഓക്സിഡന്‍റുകള്‍, വൈറ്റമിൻ-എ,ഇ,കെ,ഡി എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസാണ് നെയ്. ദിവസവും ഭക്ഷണത്തിനൊപ്പം അല്‍പാല്‍പമായി കഴിക്കുന്നതാണ് ഉചിതം.

ആറ്…

ശര്‍ക്കരയും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സീസണലായ അണുബാധകളെ പ്രതിരോധിക്കുന്നതിനുമെല്ലാം ഏറെ സഹായകമാണ്. എന്നാലിന്ന് ശര്‍ക്കര ഉപയോഗിക്കുന്ന വീടുകള്‍ വളരെ കുറവാണ് എന്നതാണ് സത്യം. ചായയിലും മറ്റും മധുരത്തിന് പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ക്കാവുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫറോക്ക് പാലത്തിൽ നിന്നും ചാലിയാറിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Next Post

‘ഐടി ആക്ട് പ്രകാരം നിരോധിച്ച ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ കേരള സർക്കാർ കൂട്ടുനിൽക്കുന്നു’ വി മുരളീധരന്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

'ഐടി ആക്ട് പ്രകാരം നിരോധിച്ച ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ കേരള സർക്കാർ കൂട്ടുനിൽക്കുന്നു' വി മുരളീധരന്‍

ജമ്മു കശ്മീരില്‍ കനത്ത മഴയും മണ്ണിടിച്ചിലും; രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു

ജമ്മു കശ്മീരില്‍ കനത്ത മഴയും മണ്ണിടിച്ചിലും; രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു

മലപ്പുറത്ത് സ്കൂൾ വിട്ടുവരുന്ന വഴിയിൽ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു

മലപ്പുറത്ത് സ്കൂൾ വിട്ടുവരുന്ന വഴിയിൽ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു

റാ​ണ അ​യ്യൂ​ബി​​നെതിരായ ഇ.​ഡി കേ​സ് മാ​റ്റി​വെ​ക്കാ​ൻ സു​​പ്രീം​കോ​ട​തി നി​ർ​ദേ​ശം

റാ​ണ അ​യ്യൂ​ബി​​നെതിരായ ഇ.​ഡി കേ​സ് മാ​റ്റി​വെ​ക്കാ​ൻ സു​​പ്രീം​കോ​ട​തി നി​ർ​ദേ​ശം

ജനാധിപത്യം അമൂല്യം, സംരക്ഷിക്കണം -ഗവർണർ

ജനാധിപത്യം അമൂല്യം, സംരക്ഷിക്കണം -ഗവർണർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In