തൃശൂർ: മുൻ മന്ത്രി കെ ടി ജലീലിന് മറുപടിയുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. ഇന്ന് ഞാൻ തോറ്റു, നാളെ ജയിക്കുമ്പോൾ ജലീൽ ജയിലിലായിരിക്കുമെന്ന് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു. സിബിഐ അന്വേഷണം തടയാൻ കോടതിയിൽ പോയത് ആരെന്ന് അനിൽ അക്കര ചോദിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും വാദം തള്ളിയില്ല.
അന്വേഷണം പൂർത്തിയാകുമ്പോൾ ജലീലിന്റെയും റോൾ പുറത്താകും. ജലീലിനെ പോലെ താൻ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കില്ലെന്നും അനിൽ അക്കര പറഞ്ഞു. ഇന്ന് നിയമസഭയിൽ എന്തായി ലൈഫ് മിഷൻ കേസെന്ന് ജലീൽ ചോദിച്ചിരുന്നു. പാവപ്പെട്ടവർക്ക് കുറച്ച് വീടു കിട്ടുന്നത് നഷ്ടപ്പെട്ടു. ഇതല്ലാതെ മറ്റെന്ത് നേട്ടമാണ് ഉണ്ടായതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.