• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലൈഫ് രണ്ടാം ഘട്ടം കരട് പട്ടിക തയ്യാറായി; അന്തിമ പട്ടിക ഓഗസ്റ്റ്‌ 16ന്‌‌ : മന്ത്രി എം വി ഗോവിന്ദന്‍

by Web Desk 04 - News Kerala 24
June 10, 2022 : 6:11 am
0
A A
0
ലൈഫ് രണ്ടാം ഘട്ടം കരട് പട്ടിക തയ്യാറായി; അന്തിമ പട്ടിക ഓഗസ്റ്റ്‌ 16ന്‌‌ : മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ ഭവനരഹിതരും ഭൂരഹിത ഭവന രഹിതരുമായ അര്‍ഹരായ മുഴുവനാളുകള്‍ക്കും വാസയോഗ്യമായ വീട് ഉറപ്പാക്കുന്നതിനുള്ള ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം കരട് പട്ടിക തയ്യാറായതായി മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. www.life2020.kerala.gov.in എന്ന വെബ്സൈറ്റില്‍ പട്ടിക ലഭ്യമാകും.

വെള്ളിയാഴ്‌ച തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പട്ടിക പ്രദര്‍ശിപ്പിക്കും. ആകെ 5,14,381 ഗുണഭോക്താക്കളാണ് കരട് പട്ടികയിലുള്ളത്. ഇവരില്‍ 3,28,041 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,86,340 പേര്‍ ഭൂമി ഇല്ലാത്തവരുമാണ്. ഇതില്‍ 1,03,957 പേര്‍ പട്ടികജാതി വിഭാഗത്തിലും 15,163 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും പെട്ടവരാണ്. ജനറല്‍ വിഭാഗത്തിലുള്ള 3,95,261 പേരും പട്ടികയിലുണ്ട്. ജൂണ്‍ 17 മുതല്‍ രണ്ട് ഘട്ടമായി അപ്പീലിന് അവസരമുണ്ട്. ലൈഫ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അവസരം നല്‍കിയത് അനുസരിച്ച് 9,20,260 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. തദ്ദേശതലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള പരിശോധനയ്ക്ക് ശേഷമാണ് കരട് പട്ടിക തയ്യാറാക്കിയത്. പട്ടിക സംബന്ധിച്ച രേഖകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി (അര്‍ബന്‍) ബിജു പ്രഭാകര്‍ ഐ എ എസ് മന്ത്രിക്ക് കൈമാറി.

രണ്ട് ഘട്ടമായി അപ്പീലിന്‌ അവസരം

ആദ്യഘട്ടത്തിൽ പഞ്ചായത്തുകളിലെ കരട്‌ പട്ടികയിലെ ആക്ഷേപങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിമാർക്കും, മുൻസിപ്പാലിറ്റി/കോർപ്പറേഷനിലെ ആക്ഷേപങ്ങൾ നഗരസഭാ സെക്രട്ടറിമാർക്കുമാണ്‌ സമർപ്പിക്കേണ്ടത്‌. അപ്പീലും ആക്ഷേപങ്ങളും മാത്രമേ ഓൺലൈനായി സമർപ്പിക്കാൻ സാധിക്കുകയുള്ളൂ, പുതിയ അപേക്ഷ സ്വീകരിക്കില്ല. ആക്ഷേപവും അപ്പീലുകളും സമർപ്പിക്കാൻ ബ്ലോക്ക്‌ പഞ്ചായത്ത്‌/നഗരസഭാ ഓഫീസുകളിൽ ഹെൽപ്‌ ഡെസ്ക്‌ ഒരുക്കും. ഇതിന്‌ പുറമേ അക്ഷയാ സെന്റർ മുഖാന്തരം അപ്പീൽ നൽകാം. പൊതുജനങ്ങൾക്ക്‌ ആക്ഷേപം അറിയിക്കാനും അനുവാദമുണ്ട്‌. ജൂണ്‍ 17നുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കണം. ആദ്യഘട്ട അപ്പീലിന്‌‌ ശേഷമുള്ള കരട്‌ പട്ടിക ജൂലൈ ഒന്നിന്‌ പ്രസിദ്ധീകരിക്കും. ഈ പട്ടികയിൽ ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കാം.

രണ്ടാം ഘട്ട അപ്പീൽ പരിഗണിക്കുന്നത്‌ കളക്ടർ അധ്യക്ഷനും ലൈഫ്‌ മിഷൻ ജില്ലാ കോർഡിനേറ്റർ കൺവീനറുമായ കമ്മിറ്റിയാണ്‌. ഓൺലൈനായി അപ്പീൽ/ആക്ഷേപം നൽകണം. പുതിയ അപേക്ഷകൾ സമർപ്പിക്കാൻ കഴിയില്ല. ജൂലൈ 8നകം ഈ അപ്പീല്‍ നല്‍കണം. പരിശോധനയ്ക്ക് ശേഷം ജൂലൈ 22ന് രണ്ടാം ഘട്ട അപ്പീല്‍ തീര്‍പ്പാക്കിയതിന് ശേഷമുള്ള കരട് പട്ടിക പ്രസിദ്ധീകരിക്കും.

അന്തിമ പട്ടിക ആഗസ്റ്റ്‌ 16ന്‌‌

രണ്ട്‌ അപ്പീലുകളും പരിഗണിക്കപ്പെട്ട ശേഷമുള്ള കരട്‌ പട്ടിക ഓരോ പഞ്ചായത്ത്‌/നഗരസഭ ഭരണസമിതികൾ ചർച്ച ചെയ്യും. അതിന്‌ ശേഷം ഗ്രാമസഭകളിലും വാർഡ്‌ സഭകളിലും പട്ടിക പരിശോധനയ്ക്ക്‌ വിധേയമാക്കും. പട്ടികയിൽ അനർഹർ കടന്നുകൂടിയെന്ന് കണ്ടെത്തിയാൽ ഗ്രാമസഭകൾക്ക്‌/ വാർഡ്‌ സഭകൾക്ക്‌ അവരെ ഒഴിവാക്കാൻ അധികാരമുണ്ട്‌.

ഇതിന്‌ ശേഷമുള്ള പട്ടിക പഞ്ചായത്ത്‌/നഗരസഭാ ഭരണ സമിതികൾ പരിഗണിക്കും. ആഗസ്റ്റ്‌ 10നുള്ളിൽ ഈ പട്ടിക പരിഗണിച്ച്‌ ഭരണ സമിതികൾ അംഗീകാരം നൽകും. ശേഷം ആഗസ്റ്റ്‌ 16ന്‌ ഗുണഭോക്തൃ പട്ടിക വെബ്സൈറ്റിലും തദ്ദേശ സ്ഥാപനത്തിലും പ്രസിദ്ധീകരിക്കും. അർഹരായ ഒരാൾ പോലും ഒഴിവായിപ്പോയിട്ടില്ലെന്നും, അനർഹരായ ഒരാളും കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പാക്കാനാണ്‌ ഇത്രയും വിപുലമായ അപ്പീൽ/ പരിശോധനാ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

ലൈഫ് ആദ്യഘട്ടത്തില്‍ 2,95,006 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഇതിന് പുറമേ 34,374 വീടുകള്‍ നിര്‍മ്മാണത്തിലാണ്. 27 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഇതിന് പുറമേ അതിദാരിദ്ര സര്‍വേയില്‍ കണ്ടെത്തിയ ഭവനരഹിതര്‍ക്കും ലൈഫ് വീടുകള്‍ നല്‍കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ലയങ്ങളില്‍ താമസിക്കുന്നവരുടെ വീടുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ തുടരുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിതല ചര്‍ച്ച ഇക്കാര്യത്തില്‍ നടത്തി ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോടതി മുറിയിൽ വിചാരണയ്ക്കിടെ നൂറ് കണക്കിന് പാറ്റകളെ തുറന്നുവിട്ട് യുവതി

Next Post

സ്വപ്‌നയുടെ മൊഴി ; മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര്‌ പറയിപ്പിച്ചത്‌ കൃഷ്‌ണരാജ്‌: ഷാജ്‌ കിരൺ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സ്വപ്‌നയുടെ മൊഴി ; മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര്‌ പറയിപ്പിച്ചത്‌ കൃഷ്‌ണരാജ്‌: ഷാജ്‌ കിരൺ

സ്വപ്‌നയുടെ മൊഴി ; മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര്‌ പറയിപ്പിച്ചത്‌ കൃഷ്‌ണരാജ്‌: ഷാജ്‌ കിരൺ

നുണപ്രചാരകർ അത്‌ തുടരട്ടെ , ജനം സർക്കാരിനൊപ്പമുണ്ട് : മുഖ്യമന്ത്രി

പ്രളയത്തില്‍ നശിച്ച ആലപ്പുഴയിലെ 925 വീടുകള്‍ക്ക് ഉടന്‍ നഷ്‌ടപരിഹാരം നൽകണം : മുഖ്യമന്ത്രി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി : കഥാകൃത്ത് വി.ആർ.സുധീഷിനെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി : കഥാകൃത്ത് വി.ആർ.സുധീഷിനെതിരെ കേസ്

രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ, നാല് സംസ്ഥാനങ്ങളിൽ നിർണായകം ; എംഎൽഎമാർ റിസോര്‍ട്ടിൽ

രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന് ; കുതിരക്കച്ചവടം നടക്കുമോ ? കര്‍ണ്ണാടകയിലും എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

മകളെ പീഡിപ്പിച്ച് ഒളിവില്‍ പോയി ; അച്ഛന്‍ മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In