മുംബൈ : 13 കാരനെ പീഡിപ്പിച്ച കേസില്‍ കത്തോലിക്കാ പുരോഹിതന് ജീവപര്യന്തം. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ബുധനാഴ്ച പ്രത്യേക പോക്സോ കോടതി ജഡ്ജി സീമ ജാദവ് വിധി പ്രസ്താവിക്കുകയും പോക്സോ നിയമത്തിലെ സെക്ഷന്‍ 6 (ഗുരുതരമായ ലൈംഗികാതിക്രമം), 12 (ലൈംഗിക പീഡനം) എന്നിവ പ്രകാരം പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. 2015ല്‍ ഫാദര്‍ ജോണ്സണ് ലോറന്‍സ് പള്ളിയില്‍ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡിസംബറില്‍ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്നുമുതല്‍ അദ്ദേഹം ജയിലിലാണ്.