തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയം വൈകും. പുതിയ മദ്യനയത്തെ കുറിച്ചുള്ള ചർച്ചകള്‍ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് മദ്യ നയം വൈകുന്നത്. ഏപ്രിൽ ഒന്നിന് പുതിയ മദ്യ നയം പ്രഖ്യാപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിബന്ധനകളോടെ സംസ്ഥാനത്ത് മദ്യവിൽപ്പന ശാലകളുടെ ലൈസൻസ് പുതുക്കി നൽകാൻ എക്സൈസ് കമ്മീഷണർ ഉത്തരവിറക്കി.
പുതിയ മദ്യം നയം നിലവിൽ വരുമ്പോള്‍ ആ നിബന്ധകള്‍ പാലിക്കാമെന്ന് സത്യവാങ്ങ്മൂലം ബാറുമടമയിൽ നിന്നും വാങ്ങി ലൈസൻസ് നീട്ടി നൽകാനാണ് നിർദ്ദേശം. കോവിഡ് കാലത്ത് 59 ദിവസം ബിയർ- വൈൻ പാർലറുകള്‍ അടഞ്ഞു കിടന്നിരുന്നു. ഈ കലയളവിൽ ഉണ്ടായ നഷ്ടം ലൈസൻസ് ഫീസിൽ കുറവ് ചെയ്യാനും നിർദ്ദേശമുണ്ട്.
സമഗ്രമായ അഴിച്ചുപണികളോടെയാണ് പുതിയ മദ്യം നയം സർക്കാർ ആലോചിക്കുന്നത്. ഐടി പാർക്കുകളിൽ ബിയർ പാർലർ, പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം, കൂടുതൽ ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ തുടങ്ങിയാണ് പ്രധാനപ്പെട്ട ആലോചനകള്‍. സമഗ്രമായ ചർച്ചകള്‍ക്ക് ശേഷം പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് സർക്കാർ തീരുമാനം. ഈ സാഹചര്യത്തിലാണ് എക്സൈസ് കമ്മീഷണർ സർക്കുലിറക്കിയത്.