തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയം നിലവിൽ വന്നു. ഇതനുസരിച്ച് കൂടുതൽ മദ്യശാലകള്‍ തുടങ്ങും. സൈനിക അർധ സൈനിക ക്യാന്റീനുകളിൽ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. സർവിസ് ഡെസ്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിൽ ബിയർ വൈൻ പാലറുകള്‍ക്ക് ലൈസൻസ് അനുവദിക്കും. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.