തിരുവനന്തപുരം : സംസ്ഥാനത്തെ കൊടും കുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കുന്നു. 20 പോലീസ് ജില്ലകളിലെയും കുപ്രസിദ്ധരായ ആക്ടീവ് ഗുണ്ടകളില്‍ ആദ്യത്തെ 10 പേരുടെ സമ്പൂര്‍ണ്ണ വിവരങ്ങളാകും ശേഖരിക്കുക. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നീക്കം. 200 കൊടുംകുറ്റവാളികളുടെ സമ്പൂര്‍ണ്ണ വിവരങ്ങളാണ് ശേഖരിക്കുക. വിവരശേഖരണത്തിന് ലോക്കല്‍ പോലീസും സഹായിക്കണമെന് ഡി ജി പി യുടെ നിര്‍ദേശം.
20 പോലീസ് ജില്ലകളിലെ കുപ്രസിദ്ധരായ ഗുണ്ടകളില്‍ ആദ്യത്തെ 10 പേരുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡിജിപി റാവാഡ ചന്ദ്രശേഖര്‍ സംസ്ഥാന രഹസ്യാനേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്. നേരത്തെ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലുള്‍പ്പെട്ടതും കാപ്പ ചുമത്തപ്പെട്ടവരുമായ ഗുണ്ടകളില്‍ ഏറ്റവുമധികം ക്രിമിനല്‍ പശ്ചാത്തലമുള്ള വരെ കണ്ടെത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഇത്തരത്തില്‍ 200 പേരുടെ വിവരങ്ങളാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കുന്നത്. ഇതിനായി ലോക്കല്‍ പോലീസിന്റെ സഹകരണവും രഹസ്യാഷണവിഭാഗം തേടും.