കൊച്ചി : സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങള്‍ക്ക് 30 മിനിറ്റിനുള്ളില്‍ വായ്പ അനുവദിക്കുന്ന പോര്‍ട്ടല്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഫെഡറല്‍ ഇന്‍സ്റ്റാലോണ്‍ ഡോട് കോം എന്ന പേരിലുള്ള പോര്‍ട്ടലില്‍ ആദായ നികുതി റിട്ടേണുകള്‍, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ജിഎസ്ടി വിശദാംശങ്ങളുടെ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ എന്നിവ അപ്ലോഡ് ചെയ്യുന്നതിലൂടെ 30 മിനിറ്റിനുള്ളില്‍ ഡിജിറ്റലായി വായ്പ ലഭ്യമാകും. 50 ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്. സങ്കീര്‍ണമായ സ്മാര്‍ട് അനലിറ്റിക്സ് സംവിധാനമാണ് ഈ പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കുന്നത്. യോജ്യമായ വായ്പാ പദ്ധതി തിരഞ്ഞെടുത്ത് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അര്‍ഹമായ തുകയ്ക്കുള്ള ഓഫര്‍ ലെറ്റര്‍ ലഭിക്കും.