തിരുവനന്തപുരം > സംസ്ഥാനത്തെ 23 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം വെള്ളിയാഴ്ച അറിയാം. രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും. ഉപതെരഞ്ഞെടുപ്പു നടന്ന 23 വാർഡുകളിൽ 13ഉം യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. അഞ്ച് വാർഡ് എൽഡിഎഫിന്റെ സിറ്റിങ് സീറ്റും നാലെണ്ണം ബിജെപിയുടേതുമാണ്. ഒരു സീറ്റിൽ സ്വതന്ത്രനാണ് കഴിഞ്ഞ തവണ വിജയിച്ചത്.പത്തു ജില്ലയിലായി ഒരു കോർപ്പറേഷൻ വാർഡിലും നാലു നഗരസഭാ വാർഡുകളിലും 18 പഞ്ചായത്ത് വാർഡുകളിലുമാണ് വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെണ്ണൽ വൈകിട്ട് ആറിനാണ് സമാപിച്ചത്. 88 സ്ഥാനാർഥികൾ ജനവിധി തേടുന്നതിൽ 33 പേർ സ്ത്രീകളാണ്.