നൃൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ആറാംഘട്ടത്തില്‍ ബംഗാളില്‍ വന്‍ പോളിങ്. അഞ്ചു മണിവരെ 77.99 ശതമാനം പോളിങ് രേഖപ്പെടുത്തി. അക്രമസംഭവങ്ങള്‍ക്ക് ഇത്തവണയും ബംഗാളില്‍ അറുതിയുണ്ടായില്ല. അഞ്ചു വരെ ആകെ പോളിങ് 57.70 ശതമാനമാണ്. വോട്ടര്‍മാര്‍ അടിസ്ഥാന ജീവിത പ്രശ്നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം ഒന്നിന് പുറകെ ഒന്നായി സെല്‍ഫ് ഗോള്‍ അടിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
ഏഴ് സംസ്ഥാനങ്ങളിലെയും ജമ്മുകശ്മീരിലെയും 58 സീറ്റുകളാണ് വിധിയെഴുതിയത്. ബംഗാളില്‍ അങ്ങിന് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജാര്‍ഗ്രാമില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് നേരെ കല്ലേറുണ്ടായി. കേന്ദ്രസേനാംഗത്തിന് പരുക്കേറ്റു. താംലുക്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. അതേസമയം, . ബങ്കുരയില്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്താന്‍ ശ്രമമുണ്ടായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരോപണം നിഷേധിച്ചു.
മേദിനിപുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ പോളിങ് മന്ദഗതിയിലാക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി പാര്‍ട്ടിയും വൈദ്യുതി വിതരണം തടസപ്പെടുത്താന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിച്ചതായി ബിജെപിയും ആരോപണം ഉന്നയിച്ചു. നുണകളും വിദ്വേഷവും നിരസിച്ച വോട്ടര്‍മാര്‍ അടിസ്ഥാന ജീവിത പ്രശ്നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ബിജെപി ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റും നേടുമെന്നും ആം ആദ്മി പാര്‍ട്ടി– കോണ്‍ഗ്രസ് സഖ്യം ഒരു ചലനവുമുണ്ടാക്കില്ലെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.