ന്യൂഡൽഹി > ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ചർച്ച പൂർത്തിയായെന്നും അന്തിമ പട്ടിക വൈകിട്ട് പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. 39 പേരാണ് പട്ടികയിലുള്ളത്. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.
സ്ഥാനാർഥികൾ
കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂർ – കെ സുധാകരൻ
വടകര- ഷാഫി പറമ്പിൽ
വയനാട്- രാഹുൽ ഗാന്ധി
കോഴിക്കോട് – എം കെ രാഘവൻ
പാലക്കാട് – വി കെ ശ്രീകണ്ഠൻ
ആലത്തൂർ- രമ്യ ഹരിദാസ്
തൃശൂർ – കെ മുരളീധരൻ
ചാലക്കുടി – ബെന്നി ബെഹ്നാൻ
എറണാകുളം- ഹൈബി ഈഡൻ
ഇടുക്കി – ഡീൻ കുര്യാക്കോസ്
ആലപ്പുഴ- കെ സി വേണുഗോപാൽ
മാവേലിക്കര – കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട- ആന്റോ ആന്റണി
ആറ്റിങ്ങൽ – അടൂർ പ്രകാശ്
തിരുവനന്തപുരം – ശശി തരൂർ