തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു.
‘സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് തടസ്സമാകുംവിധം വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങളില്‍ വിപുലമായ നിരീക്ഷണം നടത്തുന്നുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള മീഡിയ മോണിറ്ററിംഗ് സെല്ലുകളും പൊലീസും ശക്തമായ നിരീക്ഷണം നടത്തിവരുന്നു.’ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പൊലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണസംഘങ്ങള്‍ക്ക് വിവരം നല്‍കമെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.
നമ്പറുകള്‍ ചുവടെ:
സൈബർ ഹെഡ്ക്വാർട്ടേഴ്‌സ് – 94979 42700
തിരുവനന്തപുരം സിറ്റി – 94979 42701
തിരുവനന്തപുരം റൂറൽ – 94979 42715
കൊല്ലം സിറ്റി – 94979 42702
കൊല്ലം റൂറൽ – 94979 42716
പത്തനംതിട്ട – 94979 42703
ആലപ്പുഴ – 94979 42704
കോട്ടയം – 94979 42705
ഇടുക്കി – 94979 42706
എറണാകുളം സിറ്റി – 94979 42707
എറണാകുളം റൂറൽ – 94979 42717
തൃശ്ശൂർ സിറ്റി – 94979 42708
തൃശ്ശൂർ റൂറൽ – 94979 42718
പാലക്കാട് – 94979 42709
മലപ്പുറം – 94979 42710
കോഴിക്കോട് സിറ്റി – 94979 42711
കോഴിക്കോട് റൂറൽ – 94979 42719
വയനാട് – 94979 42712
കണ്ണൂർ സിറ്റി – 94979 42713
കണ്ണൂർ റൂറൽ – 94979 42720
കാസർകോട് – 94979 42714
തിരുവനന്തപുരം റെയ്ഞ്ച് – 94979 42721
എറണാകുളം റെയ്ഞ്ച് – 94979 42722
തൃശ്ശൂർ റെയ്ഞ്ച് – 94979 42723
കണ്ണൂർ റെയ്ഞ്ച് – 94979 42724