മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 17,200ന് താഴെയെത്തി. ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഒമിക്രോണ്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ കരുതലോടെയാണ് നീങ്ങുന്നത്. സെന്‍സെക്സ് 184 പോയന്റ് താഴ്ന്ന് 57,621ലും നിഫ്റ്റി 50 പോയന്റ് നഷ്ടത്തില്‍ 17,162ലുമാണ് വ്യാപാരം ആരംഭിച്ചത്. ശ്രീസിമെന്റ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ബിപിസിഎല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സിപ്ല, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.