• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോട്ടറിയടിക്കാൻ മാത്രമല്ല , അനുഭവിക്കാനും യോഗം വേണം ; ‘ഭാഗ്യക്കേട്’ പഠിക്കാൻ സർക്കാർ

by Web Desk 04 - News Kerala 24
June 7, 2022 : 5:59 pm
in Kerala, News
Reading Time: 1 min read
0
A A
0
ലോട്ടറിയടിക്കാൻ മാത്രമല്ല , അനുഭവിക്കാനും യോഗം വേണം ; ‘ഭാഗ്യക്കേട്’ പഠിക്കാൻ സർക്കാർ

തിരുവനന്തപുരം: ഭാഗ്യക്കുറി ബംപർ സമ്മാനം നേടിയവരുടെ സാമ്പത്തിക നേട്ടങ്ങളും പാളിച്ചകളും പഠിക്കാൻ ലോട്ടറി വകുപ്പ് തയാറെടുക്കുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനെ ഇതിനായി ചുമതലപ്പെടുത്തി. മൂന്നു മാസത്തിനകം പഠനം പൂർത്തിയാക്കാനാണ് നിർദേശം. 20 വർഷത്തിനിടെ ബംപർ സമ്മാനം നേടിയവരുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതി പഠനത്തിലൂടെ വിലയിരുത്തും.

ഭാഗ്യക്കുറി സമ്മാനം നേടുന്നവരില്‍ പലരും പണം അലക്ഷ്യമായി കൈകാര്യം ചെയ്തു നഷ്ടപ്പെടുത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ജേതാക്കൾക്കു സാമ്പത്തിക കാര്യങ്ങളിൽ ക്ലാസുകൾ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഏതെല്ലാം മേഖലകളിലാണ് ക്ലാസ് നല്‍കേണ്ടതെന്ന് മനസ്സിലാക്കാനാണ് പഠനം. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പഠനം.

ഒരു വർഷം ആറു ബംപർ സമ്മാന ഭാഗ്യക്കുറികളാണുള്ളത്. 10 കോടിയാണ് ഉയർന്ന സമ്മാനത്തുക. 10 കോടി ലോട്ടറിയടിച്ചാൽ 1.20 കോടി രൂപ ഏജന്റിന്റെ വിഹിതവും 2.64 കോടി രൂപ നികുതിയും കഴിഞ്ഞ് 6.16 കോടി രൂപ ജേതാവിനു ലഭിക്കും. 20 വർഷത്തിനിടെ ലോട്ടറി അടിച്ച എല്ലാ വിജയികളെയും നേരിൽ കണ്ട് അനുഭവങ്ങൾ ശേഖരിക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം ഏതു തരത്തിലുള്ള ക്ലാസുകളാണ് ലോട്ടറി ജേതാക്കൾക്കു നൽകേണ്ടതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ശുപാർശ ചെയ്യും.

സർക്കാർ തലത്തിൽ ഇതു പരിശോധിച്ചശേഷം പരിശീലന ക്ലാസുകളുടെ ഘടന രൂപീകരിക്കും. ജേതാക്കൾക്കു പണം സുരക്ഷിതമായി ചെലവാക്കാൻ ഒരു വഴികാട്ടിയായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് ലോട്ടറി വകുപ്പ് അധികൃതർ പറയുന്നു. മക്കളുടെയും ബന്ധുക്കളുടെയും സമ്മര്‍ദം കൊണ്ട് പണം മറ്റു കാര്യങ്ങൾക്കായി ചെലവഴിച്ചു തീർത്ത് ദാരിദ്ര്യത്തിൽ ജീവിക്കേണ്ടി വന്നവരും, ധൂർത്തടിച്ച് നശിപ്പിച്ചവരും ജേതാക്കളുടെ കൂട്ടത്തിലുണ്ട്. ബന്ധുക്കളായ ജേതാക്കൾ തമ്മിൽ തല്ലിപ്പിരിഞ്ഞ കഥകളും അനേകം. പരിശീലനത്തിലൂടെ ഇതെല്ലാം ഒരുപരിധിവരെ അവസാനിപ്പിക്കാനാകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചു ഉത്തരം കിട്ടാനുള്ള ഭാഗ്യം ഉണ്ടോയെന്ന് വിഡി സതീശന്‍

Next Post

ബിരിയാണി ചെമ്പ് കൊണ്ട് മൂടിയാലും സത്യം പുറത്തു വരും; ‘സ്വപ്നയുടെ വെളിപ്പെടുത്തലി’ല്‍ രമേശ് ചെന്നിത്തല

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ബിരിയാണി ചെമ്പ് കൊണ്ട് മൂടിയാലും സത്യം പുറത്തു വരും; ‘സ്വപ്നയുടെ വെളിപ്പെടുത്തലി’ല്‍ രമേശ് ചെന്നിത്തല

ബിരിയാണി ചെമ്പ് കൊണ്ട് മൂടിയാലും സത്യം പുറത്തു വരും; 'സ്വപ്നയുടെ വെളിപ്പെടുത്തലി'ല്‍ രമേശ് ചെന്നിത്തല

കരിപ്പൂർ സ്വർണക്കടത്ത് : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

കരിപ്പൂർ സ്വർണക്കടത്ത് : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

ബിഹാറിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല : ബിജെപി നിർദേശം തള്ളി നിതീഷ്

ബിഹാറിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല : ബിജെപി നിർദേശം തള്ളി നിതീഷ്

ഡൽഹി മന്ത്രിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്; 2 കോടിയും 1.8 കിലോ സ്വർണവും പിടിച്ചെടുത്തു

ഡൽഹി മന്ത്രിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്; 2 കോടിയും 1.8 കിലോ സ്വർണവും പിടിച്ചെടുത്തു

രാഷ്ട്രീയ വിവാദമുയർത്തി വീണ്ടും സ്വപ്ന; വെളിപ്പെടുത്തൽ ഏറ്റുപിടിച്ച് പ്രതിപക്ഷവും

രാഷ്ട്രീയ വിവാദമുയർത്തി വീണ്ടും സ്വപ്ന; വെളിപ്പെടുത്തൽ ഏറ്റുപിടിച്ച് പ്രതിപക്ഷവും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021