ചേലക്കര : ആഘോഷങ്ങൾക്ക് പൊലിമകൂട്ടാൻ അടിച്ചിറക്കുന്ന കളിനോട്ടുകൾ ആളെ പറ്റിക്കാൻ ഉപയോഗിക്കുന്നു. ലോട്ടറി വിൽപ്പനക്കാരും കലാകാരന്മാരുമാണ് പറ്റിക്കപ്പെട്ടവരിൽ ഏറെയും. ആഘോഷവേളയിൽ ആനയ്ക്ക് നെറ്റിപ്പട്ടത്തിൽ അണിയിക്കാനും ഘോഷയാത്രകൾക്കുമായാണ് ഇത്തരം നോട്ടുകൾ അച്ചടിക്കുന്നത്. വലുപ്പത്തിലും രൂപത്തിലും ഒരേപോലുള്ള നോട്ടുകൾ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാനാകില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്ന് എഴുതിയിരിക്കുന്നതാണ് പ്രത്യക്ഷത്തിലുള്ള വ്യത്യാസം. നോട്ട് കൈയിൽപ്പിടിച്ച് നോക്കിയാൽ വ്യത്യാസം മനസ്സിലാകുമെങ്കിലും കാഴ്ചപരിമിതരും വയോജനങ്ങളും പറ്റിക്കപ്പെടുകയാണ്.