തിരുവനന്തപുരം: കേരളത്തിൽ ഇന്ന് (ആഗസ്റ്റ് 9) മുതൽ ആഗസ്റ്റ് 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശക്തികൂടിയ ന്യൂനമർദ്ദം ഒഡിഷ തീരത്തിനും മുകളിലായി നിലനിൽക്കുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമായി ഒഡിഷ – ഛത്തിസ്ഗർ മേഖലയിലുടെ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.