മുംബൈ : റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ‘വെല്‍ക്കം 2022’ എന്ന പുതിയ വായ്പാ പദ്ധതി അവതരിപ്പിച്ച് എല്‍ ആന്‍ഡ് ടി ഫിനാന്‍സ്. ഇരു ചക്ര വാഹനങ്ങള്‍ക്കായുള്ള വായ്പാ ദാതാക്കളില്‍ രാജ്യത്തെ ഏറ്റവും മുന്‍നിര കമ്പനികളിലൊന്നായ എല്‍ ആന്‍ഡ് ടി ഫിനാന്‍സിന്റെ പുതിയ പദ്ധതിയിലൂടെ യാതൊരുവിധ പണയവും കൂടാതെ, മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വായ്പ അനുവദിച്ച് നല്‍കപ്പെടും. 7.99% പലിശ നിരക്ക് മുതല്‍ വായ്പ ഇതിലൂടെ ലഭ്യമാവും. കൂടാതെ വാഹനത്തിന്റെ ആകെ തുകയുടെ 90%ത്തോളം ധനം, നാല് വര്‍ഷത്തെ തിരിച്ചടവ് സമയത്തോടെ പദ്ധതിയിലൂടെ ലഭിക്കുമെന്നതും ‘വെല്‍ക്കം 2022’ന്റെ സവിശേഷതയാണ്. ‘എല്‍ ആന്‍ഡ് ടി ഫിനാന്‍സുമായി കൈ കോര്‍ക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഇതിലൂടെ ലളിതവും ഉപഭോക്താക്കള്‍ക്കിണങ്ങുന്ന തരത്തിലൂള്ള ധനസഹായവും ആവശ്യാനുസരണം ജനങ്ങളിലേക്ക് എത്തും. ഈ കൂട്ടുകെട്ടിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ഭീമമായ മുതല്‍മുടക്കില്ലാതെ തന്നെ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും.’ റോയല്‍ എന്‍ഫീല്‍ഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി ഗോവിന്ദരാജന്‍ പറഞ്ഞു.
വായ്പ ലഭിക്കുന്നതിനായി അടുത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് ഡീലറെ നേരിട്ട് സമീപിക്കുകയോ, അല്ലെങ്കില്‍ എല്‍ ആന്‍ഡ് ടി ഫിനാന്‍സിന്റെ ബ്രാഞ്ചോ www.ltfs.com എന്ന വെബ്സൈറ്റോ സന്ദര്‍ശിക്കാവുന്നതാണ്. രേഖകള്‍ അടിസ്ഥാനമാക്കിയുള്ള വായ്പ പദ്ധതികള്‍, ഡിജിറ്റല്‍ ഓണ്‍ ബോര്‍ഡിങ്ങ്, കുറഞ്ഞ നടപടി സമയം (ടിഎറ്റി) എന്നിവയാണ് എല്‍ ആന്‍ഡ് ടി ഫിനാന്‍സിനെ മറ്റ് ഇരുചക്ര വായ്പാ ദാതാക്കളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങള്‍. ഈ പങ്കാളിതത്തിലൂടെ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ഒന്ന്, രണ്ട്, മൂന്ന് ടയറുകളിലുള്ള ഉപഭോക്താക്കള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍ വളരെ എളുപ്പം സ്വന്തമാക്കാന്‍ സാധിക്കും. നിലവിലും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഏറ്റവും പഴക്കമുള്ള ഇരുചക്രവാഹന ബ്രാന്‍ഡാണ് റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക്ക് 350, മിറ്റിയോര്‍ 350 ക്രൂസര്‍, ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ 650 ട്വിന്‍സ്, ഹിമാലയന്‍ അഡ്വഞ്ചര്‍ ടൂറര്‍, ഐകോണിക്ക് ബുള്ളറ്റ് 350 എന്നിവയാണ് എന്‍ഫീല്‍ഡിന്റെ പ്രീമിയം വാഹനങ്ങള്‍. ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് സാമ്പത്തികമായി വഹിക്കാനും വാങ്ങാനും സാധിക്കുക എന്നതാണ് കമ്പനി ഉറ്റു നോക്കുന്നത്. എല്‍ ആന്‍ഡ് ടിയുമായുള്ള സഹകരണത്തിലൂടെ സ്വന്തമായൊരു റോയല്‍ എന്‍ഫീല്‍ഡ് വാഹനമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് സാധിക്കും.
എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്ങ്സ്
എല്‍ടിഎഫ്എച് (www.ltfs.com) ഇന്ത്യയിലെ തന്നെ ഏറ്റവും മുന്‍നിര ബാങ്ക് ഇതര ധനകാര്യ കമ്പനിയാണ്. മ്യൂച്ചല്‍ ഫണ്ട്സ്, അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള ധനസഹായം, ഗ്രാമീണ, ഭവന വായ്പ പദ്ധതികള്‍ തുടങ്ങിയ അനേകം ധനസഹായവും ഇടപാടുകളുമാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. എല്‍ ആന്‍ഡ് ടി ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നാണ് എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്ങ്സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഔദ്യോഗിക നാമം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍ടിഎഫ്എച്ചിന് എഎഎ റേറ്റിങ്ങ് – നാല് മുന്‍നിര റേറ്റിങ്ങ് ഏജന്‍സികള്‍ ചേര്‍ന്നുള്ള എന്‍ബിഎഫ്സിസിന്റെ ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങാണ് ലഭിച്ചിട്ടുള്ളത്. സാമ്പത്തിക വര്‍ഷം 2017 മുതല്‍ എല്‍റ്റിഎഫ്എസ് സ്ഥാപനങ്ങള്‍ക്ക് സാങ്കേതികതയുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള അനലിറ്റിക്സ് വര്‍ദ്ധിപ്പിക്കാനും അതിലൂടെ മികവുറ്റ സേവനങ്ങള്‍ നല്‍കാനും കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്താനും ഗുണകരമാകും വിധം കുറഞ്ഞ നടപടി സമയവും നല്‍കി നിലവാരമുള്ള ധനസഹായ പദ്ധതികള്‍ ജനങ്ങളിലേക്കെത്താന്‍ കമ്പനിക്ക് സാധിച്ചു.
കമ്പനിയുടെ ഇഎസ്ജി നിലവാരം കണക്കിലെടുത്ത് എഫ്ടിഎസ്ഈ4 ഗുഡ് ഇന്‍ഡക്സ് സീരീസിന്റെ ഭാഗമായി എല്‍ ആന്‍ഡ് ടി ഫിനാന്‍ഷ്യല്‍ സര്‍വീസിനെ രേഖപ്പെടുത്തിയിട്ടുണ്ട്. എല്‍ടിഎഫ്എസിന് 2019ലെ സോഷ്യല്‍ എക്സലന്‍സ് പുരസ്‌കാര ചടങ്ങില്‍, ‘സോഷ്യലി അവേര്‍ കോര്‍പ്പറേറ്റ് ഓഫ് ദി ഇയര്‍’ പുരസ്‌കാരവും, എല്‍ ആന്‍ഡ് ടിയുടെ പ്രധാന സിഎസ്ആര്‍ പ്രോഗ്രാമായ ഡിജിറ്റല്‍ സഖിയക്ക്, എഫ്സിസിഐയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പുരസ്‌കാരം സ്ത്രീ ശാക്തീകരണത്തിനും ലഭിച്ചിട്ടുണ്ട്.