ലുധിയാന: പഞ്ചാബിലെ ലുധിയാനയിലുണ്ടായ വാതക ചോർച്ച ദുരന്തത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ. പോലീസ് കേസെടുത്തതിൽ ഇതുവരെ ആരെയും പ്രതി ചേർത്തില്ല. വായുവിൽ ഉയർന്ന അളവിൽ ഹൈഡ്രജൻ സള്ഫൈഡ് അംശം കണ്ടെത്തിയിട്ടുണ്ട്. ഫാക്ടറിയിൽ നിന്നും രാസ മാലിന്യം സമീപത്തെ ഓടയിലേക്ക് തള്ളിയതിനെ തുടർന്നാണ് വാതകം രൂപപ്പെട്ടതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ മരണം 11ആയി. 4 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷവും, ആശുപത്രിയിലുള്ളവർക്ക് 50000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകാരണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിംഗ് പറഞ്ഞു.