ചാലക്കുടി > പൗരത്വ നിയമം കോൺഗ്രസ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ സൗകര്യമില്ലെന്ന കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്റെ പ്രസ്താവന സംഘപരിവാർ അജണ്ടയ്ക്കൊപ്പം നിൽക്കുന്നതുകൊണ്ട് ഉണ്ടായതാണെന്ന് മുഖ്യമന്ത്രി.
ഞങ്ങൾക്ക് ഇതിന് സൗകര്യമില്ല എന്നായിരുന്നു കെപിസിസി ആക്ടിങ് പ്രസിഡന്റും യുഡിഎഫ് കൺവീനറുമായ വ്യക്തിയുടെ പരസ്യ പ്രസ്താവന. എന്തുകൊണ്ടാണ് സൗകര്യമില്ലാതെയായത്. ഈ രാജ്യത്തെ മതനിരപേക്ഷ പാർടിയാണെന്നാണ് സ്വയം പറയുന്നത്. ഇത് സംഘപരിവാർ അജണ്ടയാണെന്നതിൽ കോൺഗ്രസിന് സംശയമുണ്ടോ?. ലോകത്തെവിടെയെങ്കിലും അഭയാർഥികളെ വിവേചനത്തോടെ കാണുന്നുണ്ടോ?. മതാടിസ്ഥാനത്തിൽ പൗരത്വം കൊടുക്കുന്നതിനെ ലോകത്ത് എവിടെയെങ്കിലും അംഗീകരിക്കുന്നുണ്ടോ? രാജ്യം അത്തരമൊരവസ്ഥയിലേക്ക് പോകുമ്പോൾ എന്തുകൊണ്ടാണ് യുഡിഎഫിന് പ്രതികരിക്കാൻ കഴിയാത്തത്. ഈ സൗകര്യമില്ലായ്മ യഥാർഥത്തിൽ സംഘപരിവാർ അജണ്ടയോടൊപ്പം ചേരുന്നതുകൊണ്ടല്ലേ? – മുഖ്യമന്ത്രി ചോദിച്ചു. സംഘപരിവാർ മനസിനോട് സമരപ്പെടുന്ന അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിയെന്നാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.