ആലപ്പുഴ : രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ പിടിക്കാന്‍ വൈകുന്നതിനെതിരെ ബിജെപി നേതാവ് എം.ടി. രമേശ്. പോലീസിനു പ്രതികളെ പിടിക്കാനായില്ലെങ്കില്‍ പിടിച്ച് തരാമെന്നും പക്ഷേ ശരീരത്തില്‍ കേടുപാടുകളുണ്ടാകുമെന്നും എം.ടി.രമേശ് പറഞ്ഞു. പൊലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒറ്റുകാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം കേസില്‍ ആലപ്പുഴ സ്വദേശികളായ രണ്ടുപേരെക്കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൃത്യത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നും പോലീസ് പറയുന്നു.പെരുമ്പാവൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.