തിരുവനന്തപുരം> തൃശൂര്‍ ബിജെപിക്ക് തൊടാനാവില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. സംസ്ഥാനത്ത് ഒരു സീറ്റിലും ബിജെപിക്ക് ജയിക്കാനാവില്ല. സിനിമാതാരവും നർത്തകിയുമായ ശോഭനയെ ബിജെപിയുടെ അറയില്‍ ആക്കാന്‍ ഉദേശിക്കുന്നില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
നരേന്ദ്രമോദിയുടെ പ്രസംഗം കൗതുകകരമാണ്.കളവ് പറയുക എന്നതാണ് ബിജെപിയുടെ മുഖമുദ്ര. കള്ളക്കടത്ത് പിടിക്കേണ്ടത് പ്രധാന മന്ത്രിയുടെ ഓഫീസാണ്. എന്നിട് എന്താണ് കള്ളക്കടത്ത് പിടിക്കാത്തത്. പ്രതികളെ സംരക്ഷിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തിയത് കേന്ദ്ര ഏജന്‍സികളാണെന്നും നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സൂചിപ്പിച്ച് എം വി ഗോവിന്ദന് പറഞ്ഞു. പ്രധാന മന്ത്രിയുടെ അവസ്ഥ പരിതാപകരമാണ്. അമിത് ഷാ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പദയാത്ര നടത്തി. എന്നിട്ട് എന്ത് സംഭവിച്ചു. തൃശ്ശൂരിന്റെ കാര്യവും അങ്ങനെയായിരിക്കുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.