ന്യൂഡൽഹി: 2008 ലെ മുംബൈ ആക്രമണത്തിനുള്ള മുന്നൊരുക്കത്തിന് സഹായം നൽകിയ ലശ്കറെ ത്വയിബ നേതാവ് അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ടിങ് നടത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്നു
2012ൽ യു.എൻ സുരക്ഷാ സമിതിയാണ് ഭുട്ടവിയെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തിയെന്ന കേസ് ഇയാൾക്കെതിരെ ചുമത്തി വർഷങ്ങൾക്ക് ശേഷം 202 ആഗസ്റ്റിലാണ് ലശ്കറെ ത്വയിബ സ്ഥാപകൻ ഹാഫിസ് സഈദിന്റെ ഭാര്യാസഹോദരൻ അബ്ദുൽ റഹ്മാൻ മാക്കിക്കൊപ്പം അറസ്റ്റിലാകുന്നത്. 16 വർഷത്തേക്കാണ് ഭുട്ടവിയെ ശിക്ഷിച്ചത്.
2002ലും 2008ലും ലശ്കറെ സ്ഥാപകൻ ഹാഫിസ് സഈദിന്റെ പാകിസ്താൻ പിടികൂടിയ സമയത്ത് സംഘടനയുടെ നേതൃത്വം ഭുട്ടവി വഹിച്ചിരുന്നു.പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ശൈഖുപുര ജയിലിൽ തിങ്കളാഴ്ച ഉച്ചക്കാണ് ഭുട്ടവി മരിച്ചത്.