കണ്ണൂർ : ബിജെപിയെ തോൽപ്പിക്കാൻ ചെകുത്താനൊപ്പവും നിൽക്കുമെന്ന് സിപിഎം പിബി അംഗം എം എ ബേബി. വർഗീയതയ്ക്കെതിരായ നിലപാട് കോൺഗ്രസ് തീരുമാനിക്കണം. കോൺഗ്രസും രാഹുൽഗാന്ധിയും വർഗീയതയോട് സന്ധിചെയ്യുന്നു. കെ റെയിൽ കേരളത്തിലെ യാത്രാപ്രശ്നം തീർക്കാനാണ്. ബദൽനയങ്ങളും പദ്ധതികളും കേരളം നടപ്പാക്കുന്നുണ്ട്. ഇതിനൊപ്പമുള്ള വികസനപദ്ധതിയായി കെ റെയിലിനെ കണ്ടാൽ മതിയെന്നും എം എ ബേബി പറഞ്ഞു.