തിരുവനന്തപുരം: മുഖ്യമന്ത്രി വീണ വിജയന്റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണം തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎബേബി രംഗത്ത്.വിവാദത്തിന് പിന്നിൽ ഗൂഡാലചനയുണ്ട്.കേന്ദ്ര ഏജൻസി ടാർജറ്റ് ചെയ്ത റിപ്പോർട്ടാണ് പുറത്തു വിട്ടത്.മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നത് അപഹാസ്യമായ ആക്ഷേപം.വിവാദത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ട്.ഓരോ സന്ദർഭത്തിലും പാർട്ടി ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്.സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഔദ്യോഗിക വിശദീകരണം വന്നു കഴിഞ്ഞു.യുക്തി ഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.