ബെംഗളൂരു: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി നാളെ കേരളത്തിലെത്തും. വിമാനമാര്‍ഗമാണ് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ മഅ്ദനിക്ക് കേരളത്തില്‍ വരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചെലവ് താങ്ങാനാകാത്തതിനാല്‍ യാത്ര ഉപേക്ഷിക്കുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തുന്ന അദ്ദേഹം കൊല്ലത്തെ വീട്ടിലേക്ക് പോകും.
തുടര്‍ന്ന് 12 ദിവസം കേരളത്തില്‍ തുടരും. പിതാവിനെ കാണാന്‍ മാത്രമാണ് മഅ്ദനി നാട്ടിലെത്തുന്നത്. കര്‍ണാടക സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവ് വരുത്തിയതോടെയാണ് മഅ്ദനിയുടെ കേരള യാത്ര സാധ്യമായത്. സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറച്ചാണ് പുതിയ നിബന്ധന. മഅ്ദനിയെ 12 പൊലീസുകാര്‍ മാത്രമായിരിക്കും അനുഗമിക്കുക. കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ച തുകയിലും ഇളവുണ്ടാകും.