പാലക്കാട് : അട്ടപ്പാടി മധുവധക്കേസിൽ ജാമ്യം റദ്ദാക്കപ്പെട്ട 12 പ്രതികളിൽ ഒമ്പത് പേരും ഒളിവിൽ. ഇവർക്കായി പൊലീസ് തെരച്ചിൽ വ്യാപകമാക്കി. പൊലീസ് ഉടൻ ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കും.
പന്ത്രണ്ടിൽ മൂന്നുപ്രതികൾ മാത്രമാണ് റിമാൻഡിൽ ആിട്ടുള്ളത്. രണ്ടാംപ്രതി മരയ്ക്കാർ, മൂന്നാംപ്രതി പി.സി.ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി.രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഒമ്പതാം പ്രതീ നജീബ്, പത്താം പ്രതി എം.വി.ജൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൽ കരീം, പന്ത്രണ്ടാം പ്രതി പി.പി.സജീവ് ,പതിനാറാം പ്രതി വി.മുനീർ എന്നിവർക്ക് വേണ്ടിയാണ് തെരച്ചിൽ.
അതിനിടെ കേസിൽ സാക്ഷി വിസ്താരം ഇന്ന് വീണ്ടും തുടങ്ങും. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെയാണ് വിസ്തരിക്കുക. വിസ്തരിക്കാനുള്ള സാക്ഷികളിൽ പലരേയും പ്രതികൾ നേരത്തെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു.
പ്രതികളുടെ ജാമ്യം റദ്ദാക്കിയ സ്ഥിതിക്ക് സാക്ഷികൾ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിർണായകമാണ്. അതിനിടെ ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രതിഭാഗം