ഭോപാൽ: മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനുൾപ്പെടെയുള്ളവരെ മർദിച്ചതിന് ബി.ജെ.പി നേതാവായ പൊതുജനാരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയുടെ മകനെതിരെ കേസ്. മന്ത്രിയായ നരേന്ദ്ര ശിവാജി പട്ടേലിൻ്റെ മകനായ അഭിഗ്യനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതു സ്ഥലത്ത് വെച്ച് മാധ്യമപ്രവർത്തകൻ, ദമ്പതികൾ, റെസ്റ്റോറന്റ് ജീവനക്കാരൻ എന്നിവരെ മർദിച്ചതിനാണ് കേസ്. ഇരകളായവർ സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ ഇയാൾ വീണ്ടും ഇവരെ ആക്രമിച്ചതായാണ് റിപ്പോർട്ട്.
സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെയും രണ്ട് അധികാരികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. അഭിഗ്യനെ പൊലീസ് മർദിച്ചുവെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു സസ്പെൻഷൻ.
റിപ്പോർട്ട് പ്രകാരം ഞായറാഴ്ച ഭോപാലിലെ ഒരു പ്രമുഖ പ്രദേശത്തായിരുന്നു സംഭവം. ദമ്പതികൾ ഹോട്ടലിന് പുറത്ത് നിൽക്കുന്ന സമയത്ത് കാറിലെത്തിയ ഒരു സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു പ്രാദേശിക മാധ്യമപ്രവർത്തകനായ വിബേക് സിങ്ങിനെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് ആക്രമികൾ തടയാനെത്തിയ ദമ്പതികളെ സംഘം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ടെത്തിയ റെസ്റ്റോറന്റ് ജീവനക്കാരനെയും സംഘം മർദിക്കുകയായിരുന്നു.
ശേഷം പരിതാ നൽകാൻ ഷാഹ്പുര പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സംഘം വീണ്ടും സ്റ്റേഷനിലെത്തി തങ്ങളെ മർദിക്കുകയായിരുന്നുവെന്നും ഇതോടെയാണ് പൊലീസ് ഇടപെട്ടതെന്നും പരാതിക്കാർ പറയുന്നു.