മുംബൈ : മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ല.തന്നെ ശിവസേനയുടെ നിയസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടി ഏക്നാഥ് ഷിൻഡെ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്തയച്ചു. ഭാരത്ഷെറ്റ് ഗോഗോവാലയെ ചിഫ് വിപ്പായും തെരഞ്ഞെടുത്തെന്ന് ഷിൻഡെ അവകാശപ്പെട്ടിട്ടുണ്ട് . 37 ശിവസേന എംഎൽഎമാർ ഒപ്പിട്ട കത്താണ് അയച്ചത്. നിലവിൽ 42 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം
അതേസമയം വിമത എംഎൽഎമാർ ഇപ്പോഴും ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുകയാണ്.24 മണിക്കൂറിനുള്ളിൽ മുംബൈയിൽ തിരിച്ചെത്തിയാൽ കോൺഗ്രസ് എൻസിപി സഖ്യം ഉപേക്ഷിക്കാമെന്നാണ് വിമതർക്ക് ഉദ്ദവ് താക്കറെ പക്ഷത്തിൻറെ വാഗ്ദാനം