മഹാരാഷ്ട്ര : മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ നവാബ് മാലിക് അറസ്റ്റില്‍. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഏഴരയോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം നവാബ് മാലികിന്റെ വസതിയിലെത്തി ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യല്‍ ഒരു മണിക്കൂറോളം നീണ്ടു. തുടര്‍ന്ന് എട്ടരയോടെ അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ നവാബ് മാലികിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഈ ആഴ്ച മുംബൈയില്‍ നടന്ന റെയിഡുകളില്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട നിരവധിപ്പേര്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നവാബ് മാലിക്കുമായി ബന്ധപ്പെട്ട ഒരു സ്ഥലം ഇടപാട് നടന്നതായി വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കഴിഞ്ഞ നിരവധി മാസങ്ങളായി ബിജെപി നേതാക്കളുമായി വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു നവാബ് മാലിക്.
എന്‍ഫോഴ്‌സുമെന്റുമായി ബന്ധപ്പെട്ട ബിജെപി കേസുകളില്‍ പരസ്യമായി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിനസുമായി പോലും നേരിട്ട് ഏറ്റുമുട്ടുന്ന നിലയുണ്ടായി. തുടര്‍ന്നാണ് അദ്ദേഹത്തെ ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്നും ശ്രദ്ധേയം. രാഷ്ട്രീയ പകപോക്കലാണ് ഉണ്ടായിരിക്കുന്നതെന്ന് എന്‍സിപിയും ആരോപിച്ചു.