മധ്യപ്രദേശ് : ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപി ആശയങ്ങളെ മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുടേതുമായി ഉപമിച്ചായിരുന്നു വിമർശനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഷാജാപൂരിൽ ‘ജൻ ആക്രോശ് റാലിയിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് എംപി. ‘ഇത് പ്രത്യയ ശാസ്ത്രത്തിന്റെ പോരാട്ടമാണ്. ഒരു വശത്ത് കോൺഗ്രസും മറുവശത്ത് ബിജെപിയും ആർഎസ്എസും. ഒരു വശത്ത് ഗാന്ധിജിയും മറുവശത്ത് ഗോഡ്സെയും. ഒരു വശത്ത് വെറുപ്പും മറുവശത്ത് സ്നേഹവുമാണ്. ഇക്കൂട്ടർ എവിടെ പോയാലും വിദ്വേഷം പരത്തുന്നു. മധ്യപ്രദേശിലെ കർഷകരും യുവാക്കളും അവരെ വെറുത്തു തുടങ്ങിയിരിക്കുന്നു. ഭാരത് ജോഡോ ജാത്രയ്ക്കിടെ മധ്യപ്രദേശിൽ ഏകദേശം 370 കിലോമീറ്റർ പിന്നിട്ട ഞങ്ങൾ കർഷകരെയും യുവാക്കളെയും അമ്മമാരെയും സഹോദരിമാരെയും കണ്ടു. അവർ എന്നോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു. ഇന്ത്യയിലെ അഴിമതിയുടെ പ്രഭവകേന്ദ്രമാണ് മധ്യപ്രദേശ്’ – രാഹുൽ പറഞ്ഞു.